അർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാംവിദേശനാണ്യ കരുതൽ ശേഖരം 683.99 ബില്യൺ ഡോളറിലെത്തിപെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുംജിഎസ്ടി കൗൺസിലിൽ നിർണായക ചർച്ചകൾക്ക് സാധ്യത; ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് റിട്രോ ടാക്സ് ഇളവ്‌ ചർച്ച ചെയ്തേക്കും2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% നികുതി ഏർപ്പെടുത്തിയേക്കും

ഇന്ത്യന്‍ വ്യവസായിയും 22കാരനായ മകനും സിംബാബ്വെയില്‍ വിമാനാപകടത്തില്‍ മരിച്ചു

ഹരാരെ: ഇന്ത്യന്‍ വ്യവസായിയും ശതകോടീശ്വരനുമായ ഹര്‍പല്‍ രണ്‍ധവയും 22 വയസുകാരനായ മകന്‍ അമര്‍ കബീര്‍ സിംഗ് രണ്‍ധവയും വിമാനാപകടത്തില്‍ മരിച്ചു.

ആഫ്രിക്കന്‍ രാജ്യമായ സിംബാബ്വെയില്‍ ഏതാനും ദിവസം മുമ്പ് സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തെക്ക്പടിഞ്ഞാറന്‍ സിംബാബ്വെയിലെ ഒരു വജ്ര ഖനിയുടെ സമീപമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണത്. സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

സ്വര്‍ണത്തിന്റെ ഉള്‍പ്പെടെയുള്ള ഖനന രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയോസിം (RioZim) എന്ന കമ്പനിയുടെ ഉടമയാണ് ഹര്‍പല്‍ രണ്‍ധവ. സ്വര്‍ണത്തിന് പുറമെ നിക്കല്‍, കോപ്പര്‍ തുടങ്ങിയ ലോഹങ്ങളുടെയും ഖനനവും സംസ്‍കരണവും ഈ കമ്പനി നടത്തുന്നുണ്ട്. ഇതിന് പുറമെ മറ്റ് കമ്പനികളിലും അദ്ദേഹത്തിന് ശതകോടികളുടെ നിക്ഷേപമുണ്ട്.

റിയോസിം കമ്പനിയുടെ ഉടമസ്ഥതതയിലുള്ള സ്വകാര്യ വിമാനത്തിലാണ് ഹര്‍പല്‍ രണ്‍ധവയും മകനും സഞ്ചരിച്ചിരുന്നത്. സിംബാബ്വെയുടെ തലസ്ഥാനമായ ഹരാരെയില്‍ നിന്ന് മുറോവ വജ്ര ഖനിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.

ഒറ്റ എഞ്ചിനുള്ള വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിന് പിന്നാലെ മുറോവ വജ്രഖനിക്ക് സമീപം തകര്‍ന്നു വീഴുകയായിരുന്നു. ഹര്‍പല്‍ രണ്‍ധവയുടെ സഹഉടമസ്ഥതയിലുള്ള ഖനിയ്ക്ക് സമീപമാണ് വിമാന അവശിഷ്ടങ്ങള്‍ പതിച്ചത്.

ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ എല്ലാവരും മരണപ്പെട്ടു. വിമാനത്തില്‍ ഹര്‍പല്‍ രണ്‍ധവയ്ക്ക് പുറമെ മകന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിംബാബ്വെ അധികൃതര്‍ അപകടത്തിന്റെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

X
Top