ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഇന്ത്യന്‍ ബാങ്കുകളുടെ കോര്‍പറേറ്റ് വായ്പയില്‍ ഇടിവ്, ബോണ്ട് വഴിയുള്ള ധന സമാഹരണം ഉയര്‍ന്നു

മുംബൈ: ഇന്ത്യന്‍ ബാങ്കുകളിലെ കോര്‍പ്പറേറ്റ് വായ്പ വളര്‍ച്ച ഇടിഞ്ഞു. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കോര്‍പറേറ്റ് വായ്പ വളര്‍ച്ച 1.77 ശതമാനത്തിനും 12.21 ശതമാനത്തിനുമിടയിലാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 2.87 ശതമാനത്തിനും 23.54 ശതമാനത്തിനും ഇടയിലായിരുന്നു.

കമ്പനികള്‍ ധനസമാഹരണത്തിന് ബോണ്ട് വിപണികളെ ആശ്രയിക്കുന്നതിനാലാണിതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുടെ കണക്കനുസരിച്ച്  ഒന്നാംപാദത്തില്‍ കോര്‍പറേറ്റുകള്‍ 2.94 ലക്ഷം കോടി രൂപയാണ് ബോണ്ട് വഴി സമാഹരിച്ചത്. ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 88 ശതമാനം കൂടുതലാണ്.

ഇഷ്യു ചെയ്ത ബോണ്ടുകളുടെ എണ്ണം 355 ല്‍ നിന്നും 532 ആയി ഉയര്‍ന്നു. ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റ് കുറച്ചതോടെയാണിത്. ഇതോടെ ബോണ്ട് യീല്ഡ് 70 ബേസിസ് പോയിന്റിടിയുകയും ബോണ്ട് വഴിയും കൊമേഴ്‌സ്യല്‍ പേപ്പര്‍ (സിപി) വഴിയുമുള്ള ധനസമാഹരണത്തിന്റെ ചെലവ് കുറയുകയും ചെയ്തു.

കോര്‍പറേറ്റ്,എസ്എംഇ (ചെറുകിട, ഇടത്തരം കമ്പനികള്‍) വായ്പ പദ്ധതികള്‍ പരിഷ്‌ക്കരിക്കാന്‍ ഇതോടെ ബാങ്കുകള്‍ നിര്‍ബന്ധിതരായിരിക്കയാണ്. പ്രത്യേകിച്ചും യുഎസ് താരിഫിന്റെ പശ്ചാത്തലത്തില്‍. കയറ്റുമതി വ്യാപാരികളാണ് പ്രധാനമായും കോര്‍പറേറ്റ് വായ്പയുടെ ഉപയോക്താക്കള്‍. 

X
Top