ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യഫസ്റ്റ് ലൈഫ് ഇന്‍ഷൂറന്‍സിന് ഐപിഒ അനുമതി

മുംബൈ: ബാങ്ക് ഓഫ് ബറോഡ പ്രമോട്ട് ചെയ്യുന്ന ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സിന് പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) അനുമതി. 2000-2500 കോടി രൂപ സമാഹരിക്കാനുദ്ദേശിച്ചുള്ളതാണ് ഐപിഒ. ഇതില്‍ 500 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാരുടേയും ഓഹരിയുടമകളുടേയും 141,299,422 ഓഹരികള്‍ ഇഷ്യു ചെയ്യുന്ന ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്എസ്) ഉള്‍പ്പെടും.

ഒഎഫ്എസ് വഴി ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ 89,015,734 ഓഹരികളും കാര്‍മല്‍ പോയിന്റ് ഇന്‍വെസ്റ്റ്മെന്റ്സ് 39,227,273 ഓഹരികളും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 13,056,415 ഓഹരികളും ഓഫ് ലോഡ് ചെയ്യും. രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡയ്ക്ക് കമ്പനിയില്‍ 65 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

വാര്‍ബര്‍ഗ് പിന്‍കസ് അനുബന്ധ സ്ഥാപനമായ കാര്‍മല്‍ പോയിന്റ് ഇന്‍വെസ്റ്റ്മെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 26 ശതമാനവും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 9 ശതമാനവും ഓഹരികള്‍ കൈവശം വയ്ക്കുന്നു.ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക മൂലധന അടിത്തറ വിപുലീകരിക്കുന്നതിന് വിനിയോഗിക്കുമെന്ന് കമ്പനി ഡിആര്‍എച്ച്പിയില്‍ പറയുന്നു. ന്യൂ ബിസിനസ് ഇന്‍ഡിവിജ്വല്‍ റേറ്റഡ് പ്രീമിയം (ഐആര്‍പി) യില്‍ കഴിഞ്ഞ 5 വര്‍ഷത്തില്‍ 27.3 സിഎജിആര്‍ വളര്‍ച്ച നേടിയ സ്ഥാപമാണ് ഐഎഫ്എല്‍ഐ.

പൊതുമേഖല ബാങ്കുകള്‍ പ്രമോട്ടുചെയ്യുന്ന ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ഈ വിഭാഗത്തില്‍ മികച്ച പ്രകടനമാണിത്. അറ്റ പ്രീമിയം 27.80 ശതമാനം വര്‍ധിപ്പിച്ച് 2022 സാമ്പത്തിക വര്‍ഷത്തില്‍ 3,900.94 കോടി രൂപയാക്കാനുമായി. മൂല്യം 2022 സാമ്പത്തിക വര്‍ഷത്തില്‍ 10.94 ശതമാനം സിഎജിആര്‍ വര്‍ധിച്ച് 1865.01 കോടി രൂപയായി.

അസറ്റ് അണ്ടര്‍ മാനേജ്മെന്റ് 18,637.64 കോടി രൂപ.ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആംബിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ബിഎന്‍പി പാരിബസ്, ബിഒബി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

X
Top