രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

കാലവര്‍ഷം സാധാരണനിലയിലാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ഈവര്‍ഷം സാധാരണ നിലയിലുള്ള കാലവര്‍ഷം ലഭ്യമാകും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ദീര്‍ഘകാല ശരാശരിയുടെ 96% മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി)അറിയിക്കുന്നു. മറിച്ചുള്ള പ്രവചനങ്ങളെ തള്ളിയാണ് അറിയിപ്പ്.

അതേസമയം എല്‍നിനോ പ്രതിഭാസത്തെ റിപ്പോര്‍ട്ട് തള്ളികളയുന്നില്ല. എന്നാല്‍ ആഘാതം സീസണിന്റെ രണ്ടാംഘട്ടത്തിലായിരിക്കും അനുഭവപ്പെടുക. എല്‍നിനോ വര്‍ഷങ്ങള്‍ മോശം മണ്‍സൂണ്‍ വര്‍ഷങ്ങളാകണമെന്ന് നിര്‍ബന്ധമില്ലെന്നും ഐഎംഡി കൂട്ടിച്ചേര്‍ത്തു.

എല്‍ നിനോ കൂടാതെ, മണ്‍സൂണിനെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളുമുണ്ട്. ഇന്ത്യന്‍ മഹാസമുദ്ര ദ്വിധ്രുവത്തിന് (IOD) മണ്‍സൂണിനെ നയിക്കാനും എല്‍ നിനോയുടെ ദൂഷ്യഫലങ്ങളെ നിരാകരിക്കാനുമുള്ള കഴിവുണ്ട്.കാര്‍ഷികോത്പാദനത്തിലും വിതരണത്തിലുമുണ്ടാകുന്ന എല്‍നിനോ സ്വാധീനം പണപ്പെരുപ്പമുയര്‍ത്തുമെന്ന് ഫിച്ച് റേറ്റിംഗ്‌സ് നേരത്തെ പറഞ്ഞിരുന്നു.

താപതരംഗവും മഴക്കുറവുമാണ് എല്‍നിനോ എന്ന സമുദ്ര-അന്തരീക്ഷ പ്രതിഭാസത്തിന്റെ ലക്ഷണങ്ങള്‍. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐഎംഡി) പറയുന്നതനുസരിച്ച് ലാനിന പ്രതിഭാസം (അളവില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യം) എല്‍നിനോയ്ക്ക് വഴിമാറാനുള്ള സാധ്യതയാണുള്ളത്. അങ്ങിനെ സംഭവിയ്്ക്കുന്ന പക്ഷം മണ്‍സൂണില്‍ കുറവ് വരുകയും അത് വിളവെടുപ്പിനെ ബാധിക്കുകയും ചെയ്യും.

ഇന്ത്യന്‍ ഉപഭോക്തൃ സൂചിക പണപ്പെരുപ്പത്തിന്റെ പ്രധാന സംഭാവന ഭക്ഷ്യോത്പന്നങ്ങളാണെന്നിരിക്കെ കാര്‍ഷികോത്പാദനത്തിലെ കുറവ് വിലകയറ്റമുണ്ടാക്കുകയും ഗ്രാമീണ ഡിമാന്റ് കുറയ്ക്കുകയും ചെയ്യും. നിലവിലെ 6 ശതമാനം പണപ്പെരുപ്പത്തില്‍ ഭക്ഷ്യവില എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് നിരീക്ഷിക്കുന്നത് നിര്‍ണ്ണായകമാണ്.ഭക്ഷ്യവില റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയതീരുമാനങ്ങളെ ബാധിക്കുന്നു.

X
Top