
കോട്ടയം: റബറുത്പാദക രാജ്യങ്ങളുടെ അന്താരാഷ്‌ട്ര സംഘടനയായ എഎന്‍ആര്‍പിസി (അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പൊഡ്യൂസിംഗ് കണ്‍ട്രീസ്)യുടെ ചെയര്‍മാന്‍ സ്ഥാനം ഇന്ത്യക്ക്.
ഗുവാഹതിയില്‍ നടന്ന 45-ാമത് എഎന്‍ആര്‍പിസി അസംബ്ലിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് റബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. കാലാവധി ഒരു വര്‍ഷത്തേക്കാണ്.
പ്രകൃതിദത്ത റബര്‍ ഉത്പാദിപ്പിക്കുന്ന 13 രാജ്യങ്ങളാണ് ഇപ്പോള്‍ എഎന്‍ആര്‍പിസിയില്‍ അംഗങ്ങളായിട്ടുള്ളത്.
ബംഗ്ലാദേശ്, കമ്പോഡിയ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്‍മാര്‍, പാപുവ ന്യൂ ഗിനിയ, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നിവയാണ് എഎന്‍ആര്‍പിസിയുടെ ഇപ്പോഴത്തെ അംഗരാജ്യങ്ങള്‍.
ആഗോള റബറുത്പാദനത്തിന്‍റെ 84 ശതമാനവും എഎന്‍ആര്‍പിസി അംഗരാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഈ വര്‍ഷത്തെ എഎന്‍ആര്‍പിസി സമ്മേളനം 13ന് ഗുവാഹതിയില്‍ സമാപിച്ചു.






