സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേ

  • അടുത്ത വർഷം വിലക്കയറ്റം കൂടും

ന്യൂഡൽഹി: ഇന്ത്യ അടുത്ത സാമ്പത്തിക വർഷവും (2026-27) ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്ശക്തിയായി തുടരുമെന്ന് കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്. ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി പാർലമെന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേ 2026-27ൽ ഇന്ത്യയ്ക്ക് 6.8 മുതൽ 7.2% വരെ ജിഡിപി വളർച്ചയാണ് പ്രവചിക്കുന്നത്.

നടപ്പുവർഷത്തെ (2025-26) പ്രതീക്ഷിത വളർച്ചനിരക്ക് 7.4 ശതമാനമാണ്. കഴിഞ്ഞവർഷം (2024-25) ഇന്ത്യ 6.5 ശതമാനമായിരുന്നു വളർന്നത്. യുഎസ് പ്രസിഡന്റ് ആയി ട്രംപ് വീണ്ടും ചുമതലയേൽക്കുകയും താരിഫ് യുദ്ധത്തിന് തുടക്കമിടുകയും ചെയ്തശേഷം, യുഎസുമായി വ്യാപാരക്കരാറിൽ എത്താത്ത ഏറ്റവും വലിയ സമ്പദ്ശക്തികളിലൊന്നാണ് ഇന്ത്യ.

റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ട്രംപ് ഇന്ത്യയ്ക്കുമേൽ 50% ഇറക്കുമതി തീരുവ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തുടക്കത്തിൽ ട്രംപിന്റെ താരിഫ് നയങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 50% തീരുവ ചുമത്തിയത് കയറ്റുമതി മേഖലയ്ക്ക് ആഘാതമായി. ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 18 ശതമാനവും യുഎസിലേക്ക് ആയിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് യുഎസ്.

എന്നാൽ, ജിഎസ്ടി പരിഷ്കാരം നടപ്പാക്കിയും ആദായനികുതി ഇളവുകൾ അനുവദിച്ചും പണപ്പെരുപ്പം നിയന്ത്രിച്ചും ഇന്ത്യ ജിഡിപി വളർച്ചയെ ഉലയാതെ പിടിച്ചുനിർത്തിയെന്ന് സാമ്പത്തിക സർവേ പറയുന്നു. റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചതും നേട്ടമായി. അതേസമയം, ആഗോളതലത്തിലെ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ അടുത്തവർഷം (2026-27) ഇന്ത്യയിൽ പണപ്പെരുപ്പം ഉയരുമെന്ന വിലയിരുത്തലും സാമ്പത്തിക സർവേ റിപ്പോർട്ടിലുണ്ട്.

∙ ഇന്ത്യയിൽ ഉപഭോക്തൃവിപണി ഉൾപ്പെടെ ശക്തമാണെങ്കിലും വൈദേശിക വെല്ലുവിളികൾ തുടരുമെന്നും റിപ്പോർട്ട് പറയുന്നു. വിദേശ മൂലധനം ഇടിയുന്നത് തിരിച്ചടിയാണ്. ഇത് കറൻസിയുടെ അസ്ഥിരതയ്ക്ക് വഴിവയ്ക്കുന്നു.

∙ കേന്ദ്രത്തിന്റെ ധനക്കമ്മി നിയന്ത്രിതതലത്തിലാണെന്നും റിപ്പോർട്ടിലുണ്ട്. 2024-25ൽ ജിഡിപിയുടെ 4.8 ശതമാനമായിരുന്നു ധനക്കമ്മി. ഈ വർഷം ഇതു 4.4 ശതമാനത്തിലേക്ക് താഴും.
∙ കേന്ദ്രത്തിന്റെ ധനസ്ഥിതി മെച്ചമാണെങ്കിലും ചില സംസ്ഥാനങ്ങളുടെ അവസ്ഥ മോശമാണെന്നത് രാജ്യത്തിന്റെ മൊത്തം പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. ഇത് കടമെടുപ്പ് കഠിനമാക്കുന്നു, പലിശച്ചെലവ് കൂടാനിടയാക്കുന്നു.
∙ ഇന്ത്യയിൽ തൊഴിൽ വിപണി സ്ഥിരത കൈവരിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. 56 കോടിപ്പേരാണ് ഇന്ത്യയിൽ തൊഴിൽരംഗത്തുള്ളത്. രാജ്യത്തിന്റെ സമ്പദ്‍വളർച്ചയുടെ നെടുംതൂണുമാണവർ.

X
Top