റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ഇലക്ട്രോണിക്‌സ് രംഗത്തെ ചൈനീസ് നിക്ഷേപം, നിയമങ്ങള്‍ ലഘൂകരിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: നിബന്ധനകള്‍ക്ക് വിധേയമായി ഇലക്ട്രോണിക്‌സ് മേഖലയിലെ ചൈനീസ് നിക്ഷേപങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍. ഇന്ത്യന്‍ കമ്പനികളുമായുളള സംയുക്ത സംരഭത്തിനും സാങ്കേതിക കൈമാറ്റത്തിനും തയ്യാറായാല്‍ ചൈനീസ് കമ്പനികളുടെ നിക്ഷേപങ്ങളനുവദിക്കാനാണ് രാജ്യം ഒരുങ്ങുന്നത്.

ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും 22,919 കോടി രൂപയുടെ കോംപണന്റ് ഇന്‍സെന്റീവ് പദ്ധതിയുടെ വിജയത്തിനും ചൈനീസ് നിക്ഷേപം കൂടിയേതീരൂ എന്ന ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ തിരിച്ചറിവാണ് തീരുമാനത്തിന് പിന്നില്‍. അതേസമയം സാങ്കേതികജ്ഞാനം പങ്കിടാതെയുള്ള നിക്ഷേപങ്ങളെ മന്ത്രാലയം പ്രോത്സാഹിപ്പിക്കില്ല.

ഇന്ത്യന്‍ കമ്പനികള്‍ക്ക് സാങ്കേതികജ്ഞാനം ലഭ്യമാക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇലക്ട്രോണിക്‌സ് ഘടകങ്ങളുടെ നിര്‍മ്മാണത്തിലെ ചൈനീസ് മേധാവിത്തവും ഇത്തരമൊരു തീരുമാനത്തിലെ പ്രേരക ശക്തിയാണ്. ചൈനീസ് പിന്തുണയുടെ അഭാവത്തില്‍ സ്വതന്ത്രമായ ഇലക്ട്രോണിക്‌സ് ഇക്കോസിസ്റ്റം സൃഷ്ടിക്കുക സാധ്യമല്ല.

നേരത്തെ വ്യാവസായിക നേതൃത്വവും നിതി ആയോഗും സമാന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് സംരഭങ്ങളില്‍ 24 ശതമാനം പങ്കാളിത്തം ചൈനീസ് കമ്പനികള്‍ക്ക് നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇലക്ട്രോണിക്സില്‍ പ്രാദേശിക മൂല്യവര്‍ദ്ധനവ് ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇത്.

പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയിലൂടെ കഴിഞ്ഞ 67 വര്‍ഷത്തിനുള്ളില്‍ പ്രാദേശിക മൂല്യവര്‍ദ്ധനവ് 20 ശതമാനം കവിഞ്ഞിട്ടുണ്ട്. ആഗോളതലത്തില്‍ ഇത് ചൈനയുടെ 38 ശതമാനത്തിന് തുല്യമായി.

മൂല്യവര്‍ദ്ധനവ് 23 വര്‍ഷത്തിനുള്ളില്‍് 30 ശതമാനമായും അഞ്ച് വര്‍ഷത്തിനുള്ളില്‍ 38 ശതമാനമായും ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

X
Top