ഇന്ത്യ – അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിൽഇന്ത്യന്‍ തേയില കയറ്റുമതിയില്‍ ചരിത്ര കുതിപ്പ്പശ്ചിമേഷ്യന്‍ പ്രതിസന്ധിയിൽ തളര്‍ന്ന് സ്വകാര്യമേഖലആഗോള സാമ്പത്തിക അനിശ്ചിതത്വം: റീപ്പോ നിരക്ക് വർധന പരിഗണിച്ച് ആർബിഐനിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയില്‍ മികച്ച മുന്നേറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്

കൂടുതല്‍ സെമികണ്ടക്ടര്‍ പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയേക്കും

ന്യൂഡല്‍ഹി: രണ്ടോ മൂന്നോ അധിക സെമിക്കണ്ടക്ടര്‍ പദ്ധതികള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയേക്കും. സെമിക്കോണ്‍ 1.0 പ്രോഗ്രാമിലെ ശേഷിക്കുന്ന ഫണ്ടുപയോഗിച്ചാണ് ഇത്. 76,000 കോടി രൂപയുടെതായിരുന്നു സെമിക്കോണ്‍ 1.0 പദ്ധതി.

സെമിക്കോണ്‍ 2.0 പ്രോഗ്രാമിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് മേഖല നിലവില്‍ പൂജ്യം താരിഫ് സെഗ്മന്റിലാണുള്ളതെന്ന് ഇത് സംബന്ധിച്ച ചോദ്യത്തിന് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെക്രട്ടറി എസ് കൃഷ്ണന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ സെമിക്കോണ്‍ 2.0 പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്.

‘സെമികണ്ടക്ടര്‍ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതലും ഡിസൈന്‍ മേഖലയിലാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഞങ്ങള്‍ക്ക് ഒരു ഡിസൈന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം ഉണ്ട്. അത് വളരെ വിജയകരമാണ്. ആ സ്‌കീമിന് കീഴില്‍ ഏകദേശം 23 സ്റ്റാര്‍ട്ടപ്പുകള്‍ അംഗീകരിക്കപ്പെട്ടു’കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

നൂതന ഇഡിഎ, ഡിസൈന്‍ ടൂളുകള്‍ എന്നിവയിലേക്ക് പ്രവേശനം നല്‍കുന്ന മന്ത്രാലയത്തിന്റെ ചിപ്സ് ടു സ്റ്റാര്‍ട്ടപ്പ്‌സ് പ്രോഗ്രാമിലേക്ക് അദ്ദേഹം വിരല്‍ ചൂണ്ടി. നിലവില്‍, ഏകദേശം 280 അക്കാദമിക് സ്ഥാപനങ്ങളും 72 സ്റ്റാര്‍ട്ടപ്പുകളും ഈ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ട്.

ഇവയുടെ പ്രയോജനം വര്‍ദ്ധിപ്പിക്കാന്‍ ഡിസൈന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌ക്കീം നവീകരിക്കും.

X
Top