വീണ്ടും കടമെടുക്കാൻ കേരളംനാട്ടിലേക്ക് പണമയക്കുന്നതിന് പ്രവാസികൾക്ക് 5% ടാക്സ് ഏർപ്പെടുത്തി അമേരിക്കഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍

മാനവവികസന സൂചികയിൽ ഇന്ത്യക്ക് കുതിപ്പ്

ദില്ലി: മാനവ വികസന സൂചികയിൽ (HDI) സ്ഥിരമായ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ ഡെവലപ്മെന്റ് പ്രോഗ്രാം പുറത്തിറക്കിയ 2025 ലെ ഹ്യൂമൻ ഡെവലപ്പ്മെന്റ് റിപ്പോർട്ടിൽ (HDR) 193 രാജ്യങ്ങളിൽ 130-ാം സ്ഥാനത്താണ് ഇന്ത്യ. 2022-23 വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

2022 ൽ 0.676 ആയിരുന്ന എച്ച്ഡിഐ മൂല്യം 2023 ൽ 0.685 ആയി വർദ്ധിച്ചു. ഇതോടെ ഇന്ത്യ മീഡിയം ഹ്യൂമൻ ഇൻഢക്സ് വിഭാഗത്തിൽ തുടരുകയാണ്. ഉയർന്ന മനുഷ്യ വികസന മൂല്യമായ 0.700 പരിധിയിലേക്ക് അടുക്കുകയാണ് രാജ്യം.

“എ മാറ്റര്‍ ഓഫ് ചോയ്സ്: എഐ കാലഘട്ടത്തിലെ ആളുകളും സാധ്യതകളും” എന്ന് പേരിട്ടിരിക്കുന്ന 2025 എച്ച്ഡി റിപ്പോര്‍ട്ട്, മനുഷ്യ വികസനത്തിന്റെ അടുത്ത അധ്യായം രൂപപ്പെടുത്തുന്നതിൽ, ഇന്ത്യ പോലുള്ള വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ കൃത്രിമബുദ്ധിയുടെ നിർണായക പങ്ക് എടുത്തുകാണിക്കുന്നതാണ്.

2022-ൽ 133-ാം റാങ്കിലായിരുന്ന ഇന്ത്യ 2023-ൽ 130-ലേക്ക് ഉയർന്നു മാനവ വികസന സൂചികയിലെ ഇന്ത്യയുടെ ശ്രദ്ധേയമായ പുരോഗതിയാണ്. മനുഷ്യവികസനത്തിന്റെ പ്രധാന അളവുകോലുകളിൽ പ്രത്യേകിച്ച് ശരാശരി സ്കൂൾ വിദ്യാഭ്യാസ വർഷങ്ങളിലും ദേശീയ പ്രതിശീർഷ വരുമാനത്തിലും, സുസ്ഥിരമായ പുരോഗതി ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു.

ഇൻഡക്സ് ആരംഭിച്ചതിനുശേഷം ഇന്ത്യയുടെ ആയുർദൈർഘ്യം ഏറ്റവും ഉയർന്ന നിലയിലെത്തുന്നത്, പാൻഡമിക്കിൽ നിന്ന് രാജ്യം ശക്തമായ വീണ്ടെടുക്കലിനും ദീർഘകാല മനുഷ്യക്ഷേമത്തിനായുള്ള നിക്ഷേപങ്ങൾക്കും പ്രതിബദ്ധതയ്ക്കും തെളിവാണ്.

സ്ത്രീകൾ നയിക്കുന്ന വികസനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, എല്ലാവർക്കും ആരോഗ്യ സംരക്ഷണം എന്നിവയിൽ പുതുക്കിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, സമഗ്രമായ വളർച്ച കൈവരിക്കാനും മനുഷ്യവികസനത്തിൽ തുടർച്ചയായ പുരോഗതി കൈവരിക്കാനും ഇന്ത്യയ്ക്ക് കഴിയുന്നുണ്ടെന്ന് യുഎൻഡിപി ഇന്ത്യയിലെ റസിഡന്റ് പ്രതിനിധി ആഞ്ചല ലുസിഗി പറഞ്ഞു.

1990 മുതൽ ഇന്ത്യയുടെ എച്ച്ഡിഐ മൂല്യം 53 ശതമാനത്തിലധികം വർദ്ധിച്ചു, ആഗോള, ദക്ഷിണേഷ്യൻ ശരാശരിയേക്കാൾ വേഗത്തിൽ വളരുകയാണ് ഇന്ത്യ. സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ട സാമൂഹിക സംരക്ഷണ, ക്ഷേമ പരിപാടികളുമാണ് പുരോഗതിക്ക് സഹായകമായത്.

1990-ൽ 58.6 വർഷമായിരുന്ന ആയുർദൈർഘ്യം 2023-ൽ 72 വർഷമായി ഉയർന്നു, സൂചിക ആരംഭിച്ചതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ സർക്കാരുകളുടെ ദേശീയ ആരോഗ്യ പദ്ധതികളായ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, ആയുഷ്മാൻ ഭാരത്, ജനനി സുരക്ഷാ യോജന, പോഷൺ അഭിയാൻ എന്നിവ ഈ നേട്ടത്തിന് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.

ഇന്നത്തെ കുട്ടികൾക്ക് ശരാശരി 13 വർഷമെങ്കിലും സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. 1990-ൽ ഇത് 8.2 വർഷമായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമം, സമഗ്ര ശിക്ഷ അഭിയാൻ, ദേശീയ വിദ്യാഭ്യാസ നയം 2020 തുടങ്ങിയ സംരംഭങ്ങൾ ഫലങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഗുണനിലവാരവും പഠന ഫലങ്ങളും തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകളായി തുടരുകയാണ്.

സാമ്പത്തിക രംഗത്ത്, ഇന്ത്യയുടെ മൊത്ത ദേശീയ പ്രതിശീർഷ വരുമാനം നാലിരട്ടിയിലധികമാണ് വർദ്ധിച്ചത്. 2167.22(1990) ഡോളറിൽ നിന്ന് 9046.76 (2023) ഡോളറായി. വർഷങ്ങളായി, സാമ്പത്തിക വളർച്ചയിലെ ഇന്ത്യയുടെ പുരോഗതിയും എംജിഎൻആർഇജിഎ, ജൻ ധൻ യോജന, ഡിജിറ്റൽ ഉൾപ്പെടുത്തൽ തുടങ്ങിയ പരിപാടികളിലെ നിക്ഷേപങ്ങളും ദാരിദ്ര്യ ലഘൂകരണത്തിന് കാരണമായി.

പ്രധാനമായും, 2015-16 നും 2019-21 നും ഇടയിൽ 135 ദശലക്ഷം ഇന്ത്യക്കാർ അതീവ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെട്ടു.

X
Top