Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഇന്ത്യൻ ജിഡിപി നാല് ട്രില്യൺ ഡോളറിൽ; നാലാമത്തെ സാമ്പത്തിക ശക്തിയാകുന്നതിന്റെ തൊട്ടടുത്ത്

ന്യൂഡൽഹി: ആഗോള സാമ്പത്തിക ശക്തിയായി വളരാൻ കുതിക്കുന്ന ഇന്ത്യ, മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പദാനം അഥവാ ജിഡിപി നാല് ട്രില്യൺ (4 ലക്ഷം കോടി) ഡോളർ എന്ന നിർണായക നിലവാരം മറികടന്നു.

ഇന്ത്യൻ സമ്പദ്ഘടനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ജിഡിപിയുടെ നാമമാത്ര മൂല്യം (നോമിനൽ ജിഡിപി) നാല് ട്രില്യൺ ഡോളർ മറികടന്നത്. ഇതോടെ അ‍ഞ്ച് ട്രില്യൺ ഡോളർ സമ്പദ്ഘടനയെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തോട് ഒരു പടി കൂടി അടുത്തിരിക്കുകയാണ്.

സമീപകാലയളവിൽ ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക്, ലോകത്തെ പ്രധാന സമ്പദ്ഘടനകളുടെ കൂട്ടത്തിൽ ഏറ്റവും മുൻനിരയിലാണുള്ളത്.

നടപ്പ് സാമ്പത്തിക വർഷം (2023-24) രാജ്യത്തിന്റെ ജിഡിപി വളർച്ച നിരക്ക് 6.3 ശതമാനമാകും എന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) അനുമാനം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെങ്കിലും ആഗോള തലത്തിൽ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച നിരക്കാണിത്.

ഉയർന്നു നിൽക്കുന്ന പലിശ നിരക്ക് കാരണം വായ്പ ചെലവ് വർധിച്ചതും സാമ്പത്തിക സാഹചര്യം കടുപ്പമേറിയതും പണപ്പെരുപ്പ ഭീഷണിയുമൊക്കെയാണ് ഇത്തവണത്തെ ഐഎംഎഫിന്റെല ജിഡിപി വളർച്ച അനുമാനം താഴ്ത്തുന്നതിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ.

അതേസമയം ജിഡിപി വലിപ്പത്തിൽ നേരിയ വ്യത്യാസം മാത്രമാണ്, മൂന്നും നാലും സ്ഥാനക്കാരായ ജപ്പാനും ജർമനിയുമായി ഇന്ത്യയ്ക്ക് മുന്നിലുള്ളതെന്നതും ശ്രദ്ധേയം.

X
Top