ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഇന്ത്യക്ക് 2031ൽ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകാം: ആർബിഐ ഡെപ്യൂട്ടി ഗവർണർ

ദില്ലി: ഇന്ത്യയ്ക്ക് 2031 സാമ്പത്തിക വർഷം പിന്നിടുമ്പോഴേക്കും ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനും കഴിയുമെന്ന് റിസർബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്ര. അടുത്ത 10 വർഷം 11 ശതമാനം വളർച്ച നിരക്ക് നിലനിർത്തി മുന്നേറിയാൽ രാജ്യത്തിന് ഈ നേട്ടത്തിൽ എത്താം എന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സഹകരണ വികസന സംഘടനയുടെ ഇന്ത്യ 2048 ൽ മാത്രമേ അമേരിക്കയെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകൂ. അപ്പോഴേക്കും ചൈന അമേരിക്കയെ പിന്തള്ളി ലോകത്തെ വലിയ സാമ്പത്തികശക്തിയായി മാറി കഴിഞ്ഞിട്ടുണ്ടാകും എന്നാണ് ഒ ഇ സി ഡി വിലയിരുത്തൽ. എന്നാൽ 11 ശതമാനം വളർച്ച നിരക്ക് നിലനിർത്തിയാൽ 2031 തന്നെ ഈ നേട്ടം കൈവരിക്കാം എന്നാണ് മൈക്കൽ പത്ര പറയുന്നത്.

‘11% വളർച്ചാ നിരക്കോടെ അടുത്ത ദശകത്തിലേക്ക് ഇന്ത്യ മുന്നേറുമെന്നാണ് കണക്കുകൂട്ടൽ. ഇത് നേടിയെടുത്താൽ, ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും, നേരത്തെ കാണിച്ചത് പോലെ 2048-ൽ അല്ല, 2031-ഓടെ തന്നെ അത് സാധ്യമാകും’- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അതേസമയം 11 ശതമാനം വളർച്ച നിരക്ക് നേടാനായില്ലെങ്കിലും നാലു മുതൽ അഞ്ച് ശതമാനം വരെ വളർച്ച നിരക്കിൽ മുന്നേറിയാൽ 2040-50 കാലത്ത് രണ്ടാമത്തെ ലോകത്തെ സാമ്പത്തിക ശക്തി ആകാനും, 2060 ൽ ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തി ആകാനും ഇന്ത്യക്ക് കഴിയും എന്നാണ് അദ്ദേഹം പറയുന്നത്.

ഈ ലക്ഷ്യം നേടിയെടുക്കാൻ നാലു വഴികളും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. മാനുഫാക്ചറിങ്, എക്സ്പോർട്ട്, രൂപയുടെ അന്താരാഷ്ട്രീയ വൽക്കരണം, എന്നിവയ്ക്ക് പുറമേ ഡെമോഗ്രാഫിക് ഡിവിഡൻഡിലും ശ്രദ്ധയൂന്നിയാൽ രാജ്യത്തിന് ഈ നേട്ടം കൊയ്യാം എന്നാണ് അദ്ദേഹം പറയുന്നത്.

X
Top