ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ആദായ നികുതി റീഫണ്ട് സ്റ്റാറ്റസ് എളുപ്പത്തിൽ പരിശോധിക്കാം

ദായനികുതി അടയ്ക്കുന്ന സമയങ്ങളിൽ, നികുതിദായകർ അധിക തുക അടച്ചിട്ടുണ്ടെങ്കിൽ അത്തരക്കാർക്ക് ആദായനികുതി വകുപ്പിൽ നിന്ന് നികുതി റീഫണ്ട് ക്ലെയിം ചെയ്യാം. അതായത് ഇങ്ങനെ നികുതി ദായകന് ആദായ നികുതി വകുപ്പ് തിരികെ നൽകുന്ന തുക ആദായ നികുതി റീഫണ്ട് എന്നാണ് അറിയപ്പെടുന്നത്.

ഉപയോക്താക്കൾക്ക് അവരുടെ ആദായനികുതി റീഫണ്ട് സ്റ്റാറ്റസ് അറിയാനും പലവിധ മാർഗങ്ങളുണ്ട്. നികുതിദായകർക്ക് TIN-NSDL വെബ്‌സൈറ്റിൽ നിന്നോ, ആദായനികുതി പോർട്ടലിൽ (ഐ-ടി പോർട്ടൽ) മുഖേനയോ റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാം.

ആദായ നികുതി റീഫണ്ട് നില ഈസിയായി പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ നോക്കാം

1- ആദ്യം ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക.

2- തുടർന്ന് ‘ക്വിക്ക് ലിങ്ക്സ് സെക്ഷനിൽ‍ നിന്നും നോ യുവർ റീ ഫണ്ട് സ്റ്റാറ്റസ് എന്നതിൽ ക്ലിക്ക് ചെയ്യുക.

3- നിങ്ങളുടെ പാൻ നമ്പർ, മൂല്യനിർണ്ണയ വർഷം (നിലവിലെ വർഷത്തേക്കുള്ള 2023-24), മൊബൈൽ നമ്പർ എന്നിവ നൽകുക

4- നിങ്ങളുടെ രജിസ്റ്റേഡ് മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും. ഒടിപി പൂരിപ്പിക്കുക.

5- തുടർന്ന്, ആദായ നികുതി റീഫണ്ട് സ്റ്റാറ്റസ് കാണിക്കും. മാത്രമല്ല, നിങ്ങളുടെ ഐടിആർ ബാങ്ക് വിശദാംശങ്ങളിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അതും, കാണിക്കും

2023-24 മൂല്യനിർണ്ണയ വർഷത്തിലേതായി 2023 ജൂലൈ 2 വരെ ഏകദേശം 1.32 കോടി ഐടിആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ ഏകദേശം 1.25 കോടി ആദായ നികുതി റിട്ടേണുകൾ പരിശോധിച്ചു കഴിഞ്ഞതായി ആദായ നികുതി പോർട്ടലിൽ വ്യക്തമാക്കുന്നുണ്ട്.

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പാൻ കാർഡ്, ആധാർ കാർഡ്, ഫോം 16, ഫോം 16 എ, 16 ബി, 16 സി, ബാങ്ക് സ്റ്റേറ്റ്മെന്റ്, ഫോം 26 എഎസ്, നിക്ഷേപ തെളിവുകൾ, വാടക കരാർ, വിൽപ്പന രേഖ, ഡിവിഡന്റ് വാറന്റുകൾ എന്നീ രേഖകൾ ആവശ്യമായി വരും.

ഓർക്കുക, ഐടിആർ 2023-24 ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്.

അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ കഴിയുന്നതും വേഗം ഐടിആർ ഫയൽ ചെയ്യേണ്ടതുണ്ട്.

X
Top