എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായപാർക്കിന്റെ ഉദ്ഘാടനം ഇന്ന്

പാലക്കാട്: സംസ്ഥാനസർക്കാരിന്റെ പുതിയ വ്യവസായനയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളിൽ ആദ്യത്തേത് കഞ്ചിക്കോട് വ്യവസായമേഖലയിൽ ഒരുങ്ങുന്നു.

കനാൽപ്പിരിവിൽ ദേശീയപാതയോരത്ത് ഫെതർ ലൈക്ക് ഫോം എന്ന പേരിൽ ആരംഭിക്കുന്ന പാർക്കാണ് ആദ്യത്തേത്. സംസ്ഥാനത്ത് പതിനഞ്ചോളം സ്വകാര്യ പാർക്കുകൾക്ക് സർക്കാർ അനുമതി നൽകിയതിൽ ആദ്യത്തേതാണ് കഞ്ചിക്കോ‌‌ട് ഒരുങ്ങുന്നത്. പാര്‍ക്ക് വ്യവസായമന്ത്രി പി രാജീവ് ഇന്ന് ഉദ്‌ഘാടനം ചെയ്യും.

15 ഏക്കറിലെ വ്യവസായപാർക്കിൽ അഞ്ച് ഉത്പാദന യൂണിറ്റുകളാണുണ്ടാവുക. 250 കോടി രൂപ നിക്ഷേപത്തിൽ ഒരുങ്ങുന്ന പാർക്കിൽ ആയിരത്തോളം പേർക്ക് തൊഴിൽ ലഭിക്കും. അഞ്ച് യൂണിറ്റുകളും കമ്പനിയുടെ ഉടമസ്ഥതയിൽത്തന്നെയാണ് തുടങ്ങുക.

എക്സ്പാൻഡഡ് പോളി എത്തലിൻ ഫോം നിർമ്മാണയൂണിറ്റും മന്ത്രി ഉദ്‌ഘാടനം ചെയ്യും. കിടക്കനിർമാണത്തിനും സീലിങ്ങിനും പാക്കിങ് ആവശ്യത്തിനും ഉപയോഗിക്കുന്നതാണിത്. രണ്ടാമത്തെ യൂണിറ്റിന്റെ തറക്കല്ലിടലും മന്ത്രി നിർവഹിക്കും.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ ചെറുകിടവ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ നിസറുദ്ദീൻ അധ്യക്ഷനാവും. മന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും.

X
Top