എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകൾ കൊച്ചിയിൽവ്യാവസായിക ഉത്പാദനം ഉയര്‍ന്നുപശ്ചിമേഷ്യൻ യുദ്ധം: സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നുആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ആദായനികുതി മുതൽ ട്രെയിൻ ടിക്കറ്റ് വരെ മാറുന്ന പ്രധാന നിയമങ്ങൾ

പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഇന്ന് മുതൽ രാജ്യത്ത് നിരവധി സാമ്പത്തിക നിയമങ്ങളിൽ മാറ്റം വരികയാണ്. ആദായനികുതി രംഗത്താണ് പ്രധാന മാറ്റങ്ങളിലൊന്ന്. ഇനി മുതൽ ‘നികുതി വർഷം’ എന്ന രീതിയിലായിരിക്കും കണക്കാക്കുക. തൊഴിൽദാതാക്കൾ നൽകുന്ന ഫോം 16-ന് പകരം ഫോം 130-ഉം, ഫോം 16 എ-യ്ക്ക് പകരം ഫോം 131-ഉം നിലവിൽ വരും. അതേസമയം, വിദേശത്തേക്ക് പണമയക്കുന്നവർക്ക് ആശ്വാസമായി സ്രോതസ്സിൽ ശേഖരിക്കുന്ന നികുതി അഞ്ച് ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമായി കുറച്ചിട്ടുണ്ട്.

ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട റീഫണ്ട് നിയമങ്ങളിലും കാര്യമായ മാറ്റമുണ്ട്. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ടിക്കറ്റ് റദ്ദാക്കിയാൽ മാത്രമേ ഇനി മുഴുവൻ തുകയും തിരികെ ലഭിക്കൂ. 72 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിലാണെങ്കിൽ ടിക്കറ്റ് തുകയുടെ 25 ശതമാനവും, 24 മുതൽ 8 മണിക്കൂർ വരെയുള്ള സമയത്താണെങ്കിൽ 50 ശതമാനവും നഷ്ടമാകും. യാത്രയ്ക്ക് 8 മണിക്കൂർ മുൻപ് മാത്രമാണ് റദ്ദാക്കുന്നതെങ്കിൽ തുകയൊന്നും തിരികെ ലഭിക്കില്ല. പാൻ കാർഡിനായുള്ള അപേക്ഷകൾക്ക് ഇനി ആധാർ മാത്രം മതിയാകില്ല, ജനനത്തീയതി തെളിയിക്കുന്ന കൂടുതൽ രേഖകൾ ആവശ്യമാണ്.

ബാങ്കിംഗ്, ഡിജിറ്റൽ ഇടപാടുകൾ എന്നിവയിലും കർശനമായ നിർദ്ദേശങ്ങളാണ് വരുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക് ഉപഭോക്താക്കൾ യു.പി.ഐ ഉപയോഗിച്ച് എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് ഇനി മുതൽ സാധാരണ എ.ടി.എം ഇടപാടായി തന്നെ കണക്കാക്കും.

പഞ്ചാബ് നാഷണൽ ബാങ്ക് ഡെബിറ്റ് കാർഡുകൾ വഴിയുള്ള പ്രതിദിന പിൻവലിക്കൽ പരിധി പകുതിയായി കുറച്ചു. കൂടാതെ, ഡിജിറ്റൽ സുരക്ഷയുടെ ഭാഗമായി എല്ലാ ഓൺലൈൻ ഇടപാടുകൾക്കും ഇനി മുതൽ രണ്ട് ഘട്ടങ്ങളിലായുള്ള പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

ക്രെഡിറ്റ് കാർഡ്, ഫാസ്‌ടാഗ് മേഖലകളിലും വർദ്ധനവുണ്ട്. ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് 3,075 രൂപയായി ഉയർത്തി. എസ്.ബി.ഐ ക്രെഡിറ്റ് കാർഡുകളിൽ പോയിന്റുകൾ റെഡീം ചെയ്യുന്നതിനുള്ള കുറഞ്ഞ പരിധി 4,000 ആയി നിശ്ചയിച്ചു.

റുപേ ഡെബിറ്റ് കാർഡ് ഉടമകൾക്ക് വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലുമുള്ള ലോഞ്ച് സൗകര്യങ്ങൾ ഇനി മുതൽ സൗജന്യമായി ലഭിക്കില്ല. ഓഹരി വിപണിയിൽ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വിഭാഗത്തിൽ നികുതി വർദ്ധിപ്പിച്ചതും നിക്ഷേപകരെ ബാധിക്കും.

X
Top