തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഐഡിബിഐ ബാങ്ക് ലാഭത്തിൽ 40% വർധന രേഖപ്പെടുത്തി

ഡിബിഐ ബാങ്ക്, 2024-25 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചു. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ അറ്റ ലാഭം 1,719 കോടി രൂപയായിരുന്നു, ഇത് വാർഷികാടിസ്ഥാനത്തിൽ 40% എന്ന ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിരിക്കുന്നത്.

പ്രവർത്തന ലാഭം 2,076 കോടി രൂപയാണ്. എൻ.ഐ.എം. 4.18% ആയി രേഖപ്പെടുത്തി, അറ്റ പലിശ വരുമാനം 2024 ഒന്നാം പാദത്തിലെ 3,998 കോടി രൂപയിൽ നിന്ന് 2025 ഒന്നാം പാദത്തിൽ 3,233 കോടി രൂപയായി. 2024 ഒന്നാം പാദത്തിൽ 4.58% ആയിരുന്ന നിക്ഷേപത്തിന്‍റെ വില 2025 ഒന്നാം പാദത്തിൽ 4.12 ശതമാനമായി.

വാർഷികാടിസ്ഥാനത്തിൽ 209 ബി.പി.എസ്. വളർച്ചയോടെ സി.ആർ.എ.ആർ. 22.42% ആയി. റിട്ടേൺ ഓൺ അസറ്റ്‌സ് (ആർ.ഒ.എ.) 1.83%, വാർഷികാടിസ്ഥാനത്തിൽ 34 ബിപിഎസ് വളർച്ച

X
Top