കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

യെസ് ബാങ്ക് ഓഹരിയുടെ റേറ്റിംഗ് ഉയര്‍ത്തി ഐസിഐസിഐ സെക്യൂരിറ്റീസ്

മുംബൈ: മികച്ച ഒന്നാംപാദ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ യെസ് ബാങ്ക് ഓഹരിയുടെ റേറ്റിംഗ് ഉയര്‍ത്തിയിരിക്കയാണ് ഐസിഐസിഐ സെക്യൂരിറ്റീസ്. ‘കുറയ്ക്കുക’ എന്ന മുന്‍ റേറ്റിംഗില്‍ നിന്നും ‘കൈവശം വയ്ക്കുക’ എന്നതിലേയ്ക്ക് റേറ്റിംഗ് ഉയര്‍ത്താന്‍ ആഭ്യന്തര ബ്രോക്കറേജ് തയ്യാറായി. 20 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.

യെസ് ബാങ്കിന്റെ ഒന്നാംപാദ അറ്റാദായം 59.4 ശതമാനം ഉയര്‍ന്ന് 801 കോടി രൂപയിലെത്തിയിരുന്നു. മികച്ച നികുതിയേതര വരുമാനവും ചെലവ് കാര്യക്ഷമതയും ആസ്തി നിലവാരവുമാണ് തുണയായത്.

ബാങ്കിന്റെ നെറ്റ് നികുതി വരുമാനം 2371.5 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.7 ശതമാനം വളര്‍ച്ച. അറ്റ പലിശ മാര്‍ജിന്‍ 10 ബേസിസ് പോയിന്റുയര്‍ന്ന് 2.5 ശതമാനമായി.

പലിശേതര വരുമാനം ട്രഷറി നേട്ടത്തിന്റെ പിന്‍ബലത്തില്‍ 46.1 ശതമാനം ഉയര്‍ന്ന് 1752 കോടി രൂപ. പ്രവര്‍ത്തന ലാഭം 1358 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 53.4 ശതമാനമാണ് പ്രവര്‍ത്തനലാഭം വര്‍ദ്ധിച്ചത്.

മൊത്തം നിഷ്‌ക്രിയ ആസ്തി 1.6 ശതമാനത്തിലും നെറ്റ് എന്‍പിഎ 0.3 ശതമാനത്തിലും സ്ഥിരത പുലര്‍ത്തുന്നു 2.41 ലക്ഷം കോടി രൂപയുടെ വായ്പാ വിതരണമാണ് നടത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം അധികം.

സ്വീകരിച്ച നിക്ഷേപം 4.1 ശതമാനം ഉയര്‍ന്ന് 2.76 ലക്ഷം കോടി രൂപ. മാത്രമല്ല, ജപ്പാനീസ് ബാങ്കായ സുമിറ്റോമോ മിറ്റ്സുയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ് (എസ്എംഎഫ്ജി)യെസ് ബാങ്കില്‍ 1.1 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ 1.6 ബില്യണ്‍ നിക്ഷേപത്തിന് പിന്നാലെയാണിത്.

യെസ് ബാങ്കിന്റെ ഏകദേശം 5% ഓഹരികള്‍ ഏറ്റെടുക്കാനായി യുഎസ് നിക്ഷേപ ഫണ്ടായ കാര്‍ലൈല്‍ ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡുമായും മറ്റ് ഓഹരി ഉടമകളുമായും ബാങ്ക് ചര്‍ച്ച നടത്തുകയാണ്. യെസ് ബാങ്ക് നല്‍കുന്ന ഏകദേശം 680 മില്യണ്‍ ഡോളറിന്റെ കണ്‍വേര്‍ട്ടിബിള്‍ ബോണ്ടുകള്‍ വാങ്ങാനും പദ്ധതിയുണ്ട്.

ഇതോടെ യെസ് ബാങ്കിലെ ജപ്പാനീസ് ബാങ്കിന്റെ നിക്ഷേപം നിക്ഷേപം 2.7 ബില്യണ്‍ ഡോളറാകും. നേരത്തെ ഇന്ത്യന്‍ ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 1.6 ബില്യണ്‍ ഡോളറിന് ഇവര്‍ വാങ്ങിയിരുന്നു. ഫുള്ളര്‍ട്ടണ്‍ ഇന്ത്യ ക്രെഡിറ്റ് കമ്പനിയെ 2021 700 മില്യണ്‍ ഡോളറിന് സ്വന്തമാക്കിയതുള്‍പ്പടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എസ്എംഎഫ്ജി ഇന്ത്യയില്‍ ഏറ്റെടുക്കലുകള്‍ നടത്തുകയാണ്.

കിട്ടാകടം പെരുകി പ്രതിസന്ധിയിലായ യെസ് ബാങ്കിന് തുണയായത് റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ ആസൂത്രണം ചെയ്ത രക്ഷാപദ്ധതികളാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ മൂലധനം ബാങ്കിലേയ്ക്കൊഴുക്കുകയായിരുന്നു അതിലൊന്ന്. ബാങ്ക് ഓഹരി ഈ വര്‍ഷം 2.1 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

X
Top