സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി ഐസിഐസിഐ സെക്യൂരിറ്റീസ്

കൊച്ചി: നിലവില്‍ 72.25 രൂപ വിലയുള്ള കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരി 100രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ഐസിഐസിഐ സെക്യൂരിറ്റീസ്. ലക്ഷ്യത്തിലെത്താന്‍ ഒരു വര്‍ഷമാണെടുക്കുക. 2009 ല്‍ രൂപീകൃതമായ കല്യാണ്‍ ജ്വല്ലേഴ്‌സ് സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്. (വിപണി മൂല്യം-6757.15 കോടി രൂപ).

ജ്വല്ലറി മേഖലയിലാണ് പ്രവര്‍ത്തനം. ഡയമണ്ട്, രത്‌നങ്ങള്‍,ആഭരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും ചെറുകിട വില്‍പ്പനയുമാണ് വരുമാന സ്രോതസ്സുകള്‍. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 3340.52 കോടി രൂപയുടെ വരുമാനം നേടി.

തൊട്ടുമുന്‍പാദത്തേക്കാള്‍ 16.45 ശതമാനം കൂടുതല്‍. 107.77 കോടി രൂപയായി അറ്റാദായം ഉയര്‍ത്താനും കല്യാണ്‍ ജ്വല്ലേഴ്‌സിനായി.വരുമാനം, ഇബിറ്റി എന്നിവ 2022-24 സാമ്പത്തിക വര്‍ഷത്തില്‍ 16% , 23% സിഎജിആറില്‍ വളരുമെന്ന് ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു.

ജ്വല്ലറിയുടെ 60.54 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാര്‍ കൈകാര്യം ചെയ്യുന്നു. 2.77 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരുടേയും 1.96 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരുടേയും പക്കലാണ്.

X
Top