യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്

മുംബൈ: ഫെബ്രുവരി 6 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 717.064 ബില്യണ്‍ ഡോളറായി കുറഞ്ഞതായി ആര്‍ബിഐ ഡാറ്റ.

6.711 ബില്യണ്‍ യുഎസ് ഡോളറിന്റെ കുറവാണ് ഉണ്ടായത്. എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ നിന്നാണ് ഫോറെക്‌സില്‍ ഇടിവുണ്ടായത്. കഴിഞ്ഞ ആഴ്ചയില്‍ വിദേശ കറന്‍സി ആസ്തികള്‍ ഉയര്‍ന്നപ്പോള്‍ സ്വര്‍ണ ശേഖരം കുറഞ്ഞു. ഇതാണ് മൂല്യത്തില്‍ കുറവുവരാന്‍ കാരണം.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി, വിദേശനാണ്യ ശേഖരം വലിയ ഉയര്‍ച്ചയിലാണ്. കഴിഞ്ഞ ആഴ്ച വിദേശനാണ്യ കരുതല്‍ ശേഖരം 723.774 ബില്യണ്‍ യുഎസ് ഡോളറിലെ റെക്കോര്‍ഡ് ഉയരത്തിലെത്തി.

ഫെബ്രുവരി 6 ന് അവസാനിച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആഴ്ചയില്‍, വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ ഇന്ത്യയുടെ വിദേശ കറന്‍സി ആസ്തികള്‍ 7.661 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 570.053 ബില്യണ്‍ ഡോളറായി.

ആര്‍ബിഐ ഡാറ്റ കാണിക്കുന്നത് നിലവില്‍ സ്വര്‍ണ ശേഖരം 123.476 ബില്യണ്‍ ഡോളറാണ്. 14.208 ബില്യണ്‍ ഡോളര്‍ കുറഞ്ഞു.

ഈ മാസം ആദ്യം നടന്ന ഏറ്റവും പുതിയ പണനയ അവലോകന യോഗത്തിന് ശേഷം, രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 11 മാസത്തിലധികം ചരക്ക് ഇറക്കുമതിക്ക് പര്യാപ്തമാണെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു.

ഇന്ത്യയുടെ ബാഹ്യ മേഖല ഇപ്പോഴും പ്രതിരോധശേഷിയുള്ളതാണെന്നും രാജ്യത്തിന്റെ ബാഹ്യ ധനകാര്യ ആവശ്യകതകള്‍ സുഖകരമായി നിറവേറ്റുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ആര്‍ബിഐ പറഞ്ഞു.

X
Top