കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഏറ്റെടുക്കൽ 15 മാസത്തിനകം പൂർത്തിയാകും

ഡീലിസ്റ്റ് ചെയ്ത് ഐസിഐസിഐ ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറുന്നതിന് ഒരു വർഷത്തിലേറെ വേണ്ടി വരും. ഐസിഐസിഐ ബാങ്കിന് ഐസിഐസിഐ സെക്യൂരിറ്റീസിൽ 74.85% ഓഹരിയുണ്ട്.

വിവിധ റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിച്ചതിന് ശേഷം അടുത്ത 12-15 മാസത്തിനുള്ളിൽ ഏറ്റെടുക്കൽ പൂർത്തിയാകും. ഐ സി ഐ സി ഐ സെക്യൂരിറ്റീസിന്റെ ഓരോ 100 ഓഹരികൾക്കും പൊതു ഓഹരി ഉടമകൾക്ക് ഐ സി ഐ സി ഐ ബാങ്കിന്റെ 67 ഇക്വിറ്റി ഓഹരികൾ അനുവദിക്കും.

സ്വതന്ത്ര മൂല്യനിർണയക്കാരുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഷെയർ എക്സ്ചേഞ്ച് റേഷ്യോ നിർണ്ണയിച്ചിരിക്കുന്നത്. ഡീലിസ്റ്റ് ചെയ്യപ്പെടുന്നതോടെ ഐ സി ഐ സി ഐ സെക്യൂരിറ്റീസിന്റെ ഓഹരി ഉടമകൾക്ക് വരുമാനത്തിൽ കൂടുതൽ സ്ഥിരതതയുഉണ്ടാകും.

ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരികൾ ഒരു മാസത്തിൽ 17 ശതമാനം ഉയർന്ന് 610 രൂപയിലും ഐസിഐസിഐ ബാങ്കിന്റെ ഓഹരി ഒരു ശതമാനം ഉയർന്ന്‌ 946 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

ഡീലിസ്റ്റിങ് നിർദ്ദേശത്തിൽ ഐസിഐസിഐ സെക്യൂരിറ്റീസ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 647 രൂപയിലെത്തിയിരുന്നു.

X
Top