കിരിത് പാരിഖ് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഇന്ത്യ; വാതക വില ഏപ്രില്‍ 01 മുതൽ കുറയും25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് ആര്‍ബിഐ തയ്യാറാകും – റോയിട്ടേഴ്‌സ് പോള്‍രാജ്യത്ത് ക്യാമ്പസ് റിക്രൂട്ട്മെന്റിൽ ഇടിവ്വിദേശ നിക്ഷേപകർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സെബിഡെബ്റ്റ് ഫണ്ടുകള്‍ക്ക് നികുതി: ബാങ്കുകളില്‍ നിക്ഷേപം വര്‍ധിക്കും

ലാര്‍സണ്‍ ആന്റ് ടൗബ്രോയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി ഐസിഐസിഐ

കൊച്ചി: 1562 രൂപയുള്ള ലാര്‍സണ്‍ ആന്റ് ടൗബ്രോ ഓഹരി 2135 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ഐസിഐസിഐ സെക്യൂരിറ്റീസ്. ഒരു വര്‍ഷമാണ് കാലാവധി. 1946 ല്‍ സ്ഥാപിതമായ ലാര്‍സണ്‍ ആന്റ് ടൗബ്രോ ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. (215601.72 -വിപണി മൂല്യം)
എഞ്ചിനീയറിംഗ, മാനുഫാക്ച്വറിംഗ് , ടെക്‌നോളജി, ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിങ്ങനെ നിരവധി മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് ലാര്‍സണ്‍ ആന്റ് ടൗബ്രോവിന്റെ പ്രവര്‍ത്തമേഖല.
മികച്ച ഓര്‍ഡറുകളും അവസരങ്ങളും അവ പൂര്‍ത്തിയാക്കുന്നതിലെ കണിശതയുമാണ് എല്‍ ആന്റ് ടിയെ പ്രഥമഗണനീയമാക്കുന്നത്. വാര്‍ഷിക വളര്‍ച്ചയുമായി തട്ടിച്ച് നോക്കുമ്പോള്‍ 15 ശതമാനം അധികമാണ് ഓരോ ഓഹരികളില്‍ നിന്നുമുള്ള വളര്‍ച്ച. ബജറ്റില്‍ അടിസ്ഥാനസൗകര്യവികസനത്തിന് കൂടുതല്‍ തുക മാറ്റിവച്ചതിനാല്‍ അതിന്റെ ഗുണവും കമ്പനിയ്ക്ക് ലഭിക്കും.
മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി വരുമാനം 53366.26 കോടി രൂപയായി വര്‍ധിച്ചിരുന്നു. മുന്‍പാദത്തേക്കാള്‍ 32.97 ശതമാനം കൂടുതല്‍. ലാഭം 4006.66 കോടി രൂപയാണ്. കമ്പനിയുടെ 22.42 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 33.5 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കയ്യാളുന്നു.

അറിയിപ്പ്:
ലൈവ്ന്യൂഏജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും പഠനാവശ്യത്തിന് മാത്രമാണ്. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. വെബ്സൈറ്റിലെ ഉള്ളടക്കങ്ങൾ വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ന്യൂഏജിന് ഉത്തരവാദിത്വമുണ്ടാകുന്നതല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. സർട്ടിഫൈഡ് ബ്രോക്കർമാരുടെ വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

X
Top