ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍: ഇന്ത്യയ്ക്ക് ആറ് മാസത്തെ ഉപരോധ ഇളവ്നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് പദ്ധതിഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അറ്റാദായത്തില്‍ വര്‍ധന

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 803 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. 18.3 ശതമാനം വര്‍ധനവാണിത് കാണിക്കുന്നത്.

ഇക്കാലയളവില്‍ പുതിയ ബിസിനസിന്‍റെ മൂല്യം 8.5 ശതമാനം വര്‍ധിച്ച് 1575 കോടി രൂപയിലും എത്തിയിട്ടുണ്ട്. ആകെ വില്‍പന നടത്തിയ പോളിസികളുടെ കാര്യത്തില്‍ 14.4 ശതമാനം വര്‍ധനവോടെ ഈ രംഗത്തെ സ്വകാര്യ മേഖലയില്‍ ഏറ്റവും മികച്ച നേട്ടവും കൈവരിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തില്‍ കൈകാര്യം ചെയ്യുന്ന പെന്‍ഷന്‍ ഫണ്ടുകള്‍ 40,000 കോടി രൂപയിലുമെത്തി.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന തങ്ങളുടെ രീതി തുടര്‍ച്ചയായ അഞ്ചു ത്രൈമാസങ്ങളില്‍ ഈ മേഖലയിലെ മൊത്തത്തിലുള്ള പ്രകടനത്തെ മറികടക്കാന്‍ സഹായിച്ചതായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അനുപ് ബഗ്ചി പറഞ്ഞു.

റീട്ടെയില്‍ മേഖലയില്‍ ലഭിച്ച പ്രീമിയത്തിന്‍റെ കാര്യത്തില്‍ തങ്ങള്‍ക്ക് 31.4 ശതമാനം വളര്‍ച്ചയുണ്ടാക്കാന്‍ കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ സാധിച്ചു. പുതിയ ബിസിനസ് മൂല്യം തങ്ങളുടെ ബിസിനസിന്‍റെ ലാഭക്ഷമത വര്‍ധിക്കുന്നതാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top