
കാസര്‍ഗോഡ്: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ ശാഖ തുറന്നു. കറന്തക്കാട് മധൂര്‍ റോഡിലെ ചൗഹാന്‍ ആന്‍ഡ് ആര്‍.കെ ബില്‍ഡിംഗിലെ ഗ്രൗണ്ട് ഫ്‌ളോറിലാണ് പുതിയ ശാഖ പ്രവര്‍ത്തിക്കുക. കാസര്‍ഗോഡ് നഗരസഭ ചെയര്‍പേഴ്‌സണ്‍ അബ്ബാസ് ബീഗം ഉദ്ഘാടനം നിര്‍വഹിച്ചു. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് കേരള റീട്ടെയില്‍ സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ റീജിയണല്‍ ഹെഡ് വിജയ് കുമാര്‍ പിള്ള, കേരള ക്ലസ്റ്റര്‍ ഹെഡ് പ്രവീണ്‍ സിഎച്ച് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
മികച്ച ഉപഭോക്തൃ അനുഭവം ഒരുക്കാനും സാമ്പത്തിക പരിഹാരങ്ങള്‍ എളുപ്പമാക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും, കാസര്‍കോട് ജില്ല ഞങ്ങളുടെ വളര്‍ച്ചാ ഭൂപടത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണെന്നും ഉദ്ഘാടന ചടങ്ങില്‍ വിജയ് കുമാര്‍ പിള്ള പറഞ്ഞു. രണ്ടര ദശാബ്ദത്തിലേറെയായി പ്രവര്‍ത്തന രംഗത്തുള്ള ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് 11.16 ലക്ഷം കോടി ശരാശരി ആസ്തി കൈകാര്യം ചെയ്ത് ഇന്ത്യയിലെ മുന്‍നിര ഫണ്ട് ഹൗസുകളിലൊന്നാണ്. 480-ൽ അധികം ശാഖകളിലൂടെ 1.24 കോടി ഉപഭോക്താക്കള്‍ക്കാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് സേവനം നല്‍കുന്നത്. പുതിയതും നിലവിലുള്ളതുമായ നിക്ഷേപകര്‍ക്ക് ശാഖ സന്ദര്‍ശിച്ചോ ആപ്പ് വഴിയോ ഐ-ഇന്‍വെസ്റ്റ്-ഐ പ്രു വഴിയോ ഇടപാടുകള്‍ നടത്താനാവും.





