സമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്

ചാർട്ടേഡ് അക്കൗണ്ടന്റ്മാരുടെ ആഗോള സമ്മേളനം

കൊച്ചി:  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) സംഘടിപ്പിക്കുന്ന അക്കൗണ്ടിംഗ്–ഫിനാൻസ് രംഗത്തെ ആഗോള സമ്മേളനമായ വേൾഡ് ഫോറം ഓഫ് അക്കൗണ്ടന്റ്സ് 2.0 ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്ററിൽ നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള നയരൂപീകരണ വിദഗ്ധർ, വ്യവസായ നേതാക്കൾ, അക്കൗണ്ടിംഗ്–ധനകാര്യ മേഖലയിലെ പ്രമുഖർ എന്നിവരുള്‍പ്പെടെ പതിനായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.

ചടങ്ങിൽ റോഡ് ഗതാഗത–ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, വാണിജ്യ–വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, നിയമ–നീതി മന്ത്രി അർജുൻ റാം മേഘ്‌വാൾ, ഗ്രാമവികസന–വാർത്താവിനിമയ സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖർ, ആരോഗ്യ–കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്‌റാവു ജാദവ്, ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സഞ്ജയ് കെ. മൂർത്തി എന്നിവരും പങ്കെടുക്കും. ആഴത്തിലുള്ള സംവാദങ്ങൾ ഉറപ്പാക്കി വികസിത നാളേക്കായുള്ള വ്യക്തമായ റോഡ്‌മാപ്പ് തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ അമ്പതിലധികം സാങ്കേതിക സെഷനുകളിലായി ഇരുനൂറിലധികം പ്രഗൽഭരായ പ്രഭാഷകർ പങ്കെടുക്കുമെന്ന് ഐസിഎഐ പ്രസിഡന്റ് ചരൺജോത് സിംഗ് നന്ദ അറിയിച്ചു.

X
Top