പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

ഹ്യുണ്ടായ് ഐപിഒയ്ക്ക് ഇന്ന് തുടക്കം

മുംബൈ: നിക്ഷേപകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഐപിഒയ്ക്ക് ഇന്ന് തുടക്കമാകും. രാജ്യത്ത് ഇതു വരെയുണ്ടായതില്‍ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കാണ് (ഐ.പി.ഒ) വിപണി സാക്ഷ്യം വഹിക്കുക.

2022ല്‍ നടന്ന എല്‍.ഐ.സിയുടെ 21,000 കോടി രൂപ സമാഹരിച്ച ഐ.പി.ഒയുടെ റെക്കോഡ് ഇതോടെ പഴങ്കഥയാകും. 3.3 ബില്യണ്‍ അതായത് 27,870.2 കോടി രൂപ സമാഹരണമിട്ട് നടത്തുന്ന ഹ്യുണ്ടായ് ഐ.പി.ഒയില്‍ ഓഫര്‍ ഫോര്‍ സെയില്‍ (OFS) മാത്രമാണുണ്ടാകുക.

കൊറിയന്‍ മാതൃ കമ്പനിയുടെ കൈവശമുള്ള 14.22 കോടി ഓഹരികളാണ് ഐ.പി.ഒയില്‍ വിറ്റഴിക്കുക. കമ്പനിയുടെ ഏകദേശം 17.5 ശതമാനം ഓഹരികള്‍ വരുമിത്. ഒക്ടോബര്‍ 17നാണ് ഓഹരി വില്‍പ്പന അവസാനിക്കുക.

ഒക്ടോബര്‍ 18ന് ഓഹരി അലോട്ട് ചെയ്യും. ഒക്ടോബര്‍ 22ന് ഓഹരികള്‍ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.

ഓഹരിയൊന്നിന് 1,865 രൂപ മുതല്‍ 1,960 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഏഴ് ഓഹരികള്‍ക്ക് അപേക്ഷിക്കാം.

അതിനുശേഷം ഏഴിന്റെ ഗുണിതങ്ങളായി അപേക്ഷിക്കണം. അതായത് ചെറുകിട നിക്ഷേകര്‍ ഏറ്റവും കുറഞ്ഞത് 13,720 രൂപ നിക്ഷേപിക്കണം.

X
Top