കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ഹൈഡ്രജൻ ട്രെയിനുകൾക്ക് ടെൻഡർ വിളിക്കുന്നു

ന്യൂഡൽഹി: പൈതൃകപാതകളിൽ പുതുതായി അവതരിപ്പിക്കുന്ന ഹൈഡ്രജൻ എൻജിൻ ഉപയോഗിച്ചുള്ള ട്രെയിനുകൾക്ക് ടെൻഡർ വിളിക്കാൻ റെയിൽവേ തീരുമാനിച്ചു.

ബജറ്റിൽ പ്രഖ്യാപിച്ച 35 ഹൈഡ്രജൻ ട്രെയിനുകൾക്കുള്ള കരാറാണ് റെയിൽവേ നൽകുന്നത്. 2,800 കോടി രൂപ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹിറ്റാച്ചി, ഭെൽ, മേധ സെർവോ അടക്കം ആറു കന്പനികളുമായി കഴിഞ്ഞ ദിവസങ്ങളിൽ ഉന്നതസംഘം ചർച്ച നടത്തിയെന്നും ഹൈഡ്രജൻ ട്രെയിൻ നിർമിക്കുന്നതിന് അവർ താത്പര്യം കാണിച്ചെന്നും അധികൃതർ വ്യക്തമാക്കി.

ഡാർജലിംഗ്, നീലഗിരി, കൽക്ക-ഷിംല, കാൻഗ്ര വാലി തുടങ്ങിയ എട്ട് പൈതൃകപാതകളിൽ ഹൈഡ്രജൻ ഇന്ധനം ഉയോഗിച്ച് ഓടിക്കാവുന്ന എൻജിൻ ഘടിപ്പിച്ച ട്രെയിനുകൾ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു.

ഡീസൽ എൻജിൻ ട്രെയിനിനെ അപേക്ഷിച്ച് ഹൈഡ്രജൻ എൻജിൻ ട്രെയിനുകൾ ഓടിക്കുന്നതിന് നിലവിലെ ചിലവ് പ്രകാരം 27 ശതമാനത്തോളം അധികം വരുമെങ്കിലും മലയോരപാതകളിൽ മികച്ച പ്രവർത്തനം നടത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

കൂടാതെ, ഡീസൽ എൻജിൻ കാർബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതു മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാനുമാകും.

ഹൈഡ്രജൻ എൻജിനുകൾ പ്രവർത്തിക്കുന്നത് ഫ്യൂവൽ സെല്ലുകളിലാണ്. ഇതിനുള്ളിൽ ഹൈഡ്രജനും ഓക്സിജനും രാസസംയോജനം നടത്തി വൈദ്യുതി ഉത്പാദിപ്പിക്കുകയാണു ചെയ്യുന്നത്.

ഇങ്ങനെയുണ്ടാകുന്ന വൈദ്യുതിയിലാണ് എൻജിൻ പ്രവർത്തിക്കുന്നത്. രാസപ്രവർത്തനത്തിന്‍റെ അവശിഷ്ടമായ വെള്ളം നീരാവിരൂപത്തിലായിരിക്കും അന്തരീക്ഷത്തിലേക്കു വിടുക.

X
Top