രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

റഷ്യൻ എണ്ണ കയറ്റുമതി 5 മാസത്തെ ഇടിവിൽ

ഗോള വിപണിയിൽ എണ്ണവിലയിലെ കയറ്റിറക്കങ്ങൾ തുടരുന്നു. യുഎസ് ക്രൂഡ് ഇൻവെന്ററിയിൽ വീണ്ടും കുറവ് രേഖപ്പെടുത്തിയതാണ് എണ്ണവില വർധിക്കാൻ കാരണമായത്്.

എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് പ്രകാരം, മെയ് 10 വരെയുള്ള ആഴ്ചയിൽ 2.5 ദശലക്ഷം ബാരലിന്റെ ഇൻവെന്ററി ഇടിവാണ് രേഖപ്പെടുത്തിയത്.

വേനൽക്കാല ഡ്രൈവിംഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പാണ് ഗ്യാസോലിൻ, മിഡിൽ ഡിസ്റ്റിലേറ്റ് ഇൻവെന്ററികളിൽ തിരിച്ചടി ഉണ്ടായിരിക്കുന്നത്. മെയ് രണ്ടാം വാരത്തിൽ പെട്രോൾ സ്റ്റോക്കുകൾ 2,00,000 ബാരൽ കുറഞ്ഞു. നിലവിൽ ഉൽപ്പാദനം പ്രതിദിനം 9.7 ദശലക്ഷം ബാരൽ ശരാശരിയിലാണ്.

അതേസമയം യുഎസിലെ ഷെയ്ൽ ഓയിൽ ഉൽപ്പാദനം അടുത്ത മാസം പ്രതിദിനം 9.85 ദശലക്ഷം ബാരലിലെത്തുമെന്ന് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. ഈ മാസം മുതൽ 17,000 ബിപിഡി ഉൽപ്പാദനം വർദ്ധിക്കും.

കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും ഉയർന്ന ഉൽപാദന നിരക്കാണിത്. വർധനയുടെ ഭൂരിഭാഗവും പെർമിയനിൽ നിന്നായിരിക്കും.

24 മണിക്കൂറിനിടെ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 0.53 ശതമാനം വില വർധിച്ച് 83.19 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 0.59 ശതമാനം വില കൂടി 79.09 ഡോളറിലാണ് വ്യാപാരം.

ഡിമാൻഡ് ആശങ്കകളെ തുടർന്ന് നിക്ഷേപകരും, ഊഹക്കച്ചവടക്കാരും പിൻവലിയുന്നതാണ് എണ്ണയ്ക്കു തളർച്ചയാകുന്നത്. നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ ശരാശരി എണ്ണവില ബാരലിന് 70- 74 ഡോളർ ആയിരിക്കുമെന്നു സിറ്റി ഗ്രൂപ്പ് ഇന്നലെ പ്രവചിച്ചിരുന്നു.

റഷ്യയുടെ എണ്ണ കയറ്റുമതി റിപ്പോർട്ടുകളും ചർച്ചയാകുന്നു. ഒപെക്ക് പ്ലസിലെ പ്രധാനിയായ റഷ്യ, കൂട്ടായ്മയുടെ പ്രഖ്യാപനങ്ങൾക്ക് അനുസൃതമായി ഉൽപ്പാദനം കുറയ്്ക്കുമെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ജൂണിൽ ഒപെക്ക് പ്ലസ് യോഗം ചേരാനിരിക്കേ, റഷ്യയുടെ എണ്ണ കയറ്റുമതി കുറഞ്ഞിരിക്കുകയാണ്. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ (ഐഇഎ) കണക്കുകൾ പ്രകാരം, ക്രൂഡ് ഓയിലിന്റെയും ശുദ്ധീകരിച്ച എണ്ണ ഉൽപന്നങ്ങളുടെയും റഷ്യൻ കയറ്റുമതി ഏപ്രിലിൽ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

ഏപ്രിലിൽ റഷ്യ പ്രതിദിനം 7.3 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഐഇഎയുടെ റിപ്പോർട്ട് പ്രകാരം ഏപ്രിലിലെ കയറ്റുമതി മുൻ മാസത്തെ അപേക്ഷിച്ച് 6.4% കുറവാണ്.

യുക്രൈനിനിന്റെ ഡ്രോൺ ആക്രമണങ്ങളും, ഒപെക് പ്ലസ് കരാർ മുൻനിർത്തിയുള്ള ഉൽപ്പാദനം വെട്ടിക്കുറയ്ക്കലുമാണ് ഇതിനു കാരണമായി കരുതപ്പെടുന്നത്.

അതേസമയം റഷ്യയുടെ എണ്ണ, വാതക വരുമാനം ഏപ്രിലിൽ 13.5 ബില്യൺ ഡോളറാണെന്ന് റഷ്യൻ ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2023 ഇതേ സമയത്തെ അപേക്ഷിച്ച് ലഭിച്ച എണ്ണ വരുമാനത്തിന്റെ ഇരട്ടിയോളം ആണിത്.

ആഗോള വിപണികളിലെ ഉയർന്ന എണ്ണവിലയും, റഷ്യൻ ക്രൂഡിന് ലഭിച്ച മികച്ച ഡിമാൻഡും ആണിതിനു കാരണം. കൂടുതൽ രാജ്യങ്ങൾ ഉപരോധം മറികടന്ന് റഷ്യൻ എണ്ണ വാങ്ങിയെന്ന് സാരം.

X
Top