അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

വൈദ്യുതി വാഹന നിർമ്മാണ രംഗത്ത് നിക്ഷേപ ഒഴുക്ക്

കൊച്ചി: ആഗോള, ആഭ്യന്തര കമ്പനികൾ വൈദ്യുത വാഹന നിർമ്മാണ മേഖലയിൽ വൻ നിക്ഷേപത്തിന് തയ്യാറെടുക്കുന്നു.

ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് ഗ്രൂപ്പായ ജെ.എസ്.ഡബ്ള‌്യു ഗ്രൂപ്പ് ഒഡീഷയിൽ 40,000 കോടി രൂപയുടെ നിക്ഷേപത്തിൽ പുതിയ ഇലക്ട്രിക് വാഹന പ്ളാന്റും ബാറ്ററി നിർമ്മാണ സംവിധാനവും ഒരുക്കാൻ സംസ്ഥാന സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

പദ്ധതി പൂർത്തിയാകുന്നതോടെ ജെ.എസ്.ഡബ്ള‌്യു ഗ്രൂപ്പ് വൈദ്യുത വാഹന വിപണിയിലേക്കും കടക്കും.

സ്റ്റീൽ, ഉൗർജ, സിമന്റ്, അടിസ്ഥാന സൗകര്യം തുടങ്ങിയ വിവിധ മേഖലകളിൽ സാന്നിദ്ധ്യമുള്ള ജെ.എസ്.ഡബ്ള‌്യു ഗ്രൂപ്പിന് പ്രകൃതി സൗഹ്യദ ഇന്ധന മേഖലയിൽ വിപുലമായ വികസന പദ്ധതികളാണുള്ളത്.

കട്ടക്ക്, പാരദ്വീപ് എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന പ്ളാന്റുകളിലൂടെ പുതിയ 11,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കമ്പനി അവകാശപ്പെടുന്നു.

2030ൽ രാജ്യത്തെ മൊത്തം വാഹന വിൽപ്പനയുടെ മുപ്പത് ശതമാനം വിഹിതം ഇലക്ട്രിക് വാഹനങ്ങൾ നേടുമെന്ന കേന്ദ്ര സർക്കാരിന്റെ വിലയിരുത്തലാണ് ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ഒഴുകിയെത്താൻ സഹായിക്കുന്നത്.

വിദേശ കമ്പനികൾക്കും ആവേശം
ആഗോള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല, വിൻഫാസ്റ്റ്, ഫോക്‌സ്‌കോൺ തുടങ്ങിയവയും ഇന്ത്യയിൽ നിർമ്മാണ പ്ളാന്റുകൾക്കായി വൻ നിക്ഷേപത്തിന് ഒരുങ്ങുകയാണ്.

വൻകിട വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, ഹോണ്ട ഇന്ത്യ, ഹ്യുണ്ടായ്, ടൊയോട്ട എന്നിവയും വൈദ്യുത വാഹന നിർമ്മാണ രംഗത്ത് വൻ നിക്ഷേപം നടത്തുന്നുണ്ട്. ടെസ്‌ലയുടെ പുതിയ വൈദ്യുത വാഹന പ്ളാന്റ് രണ്ട് വർഷത്തിനുള്ളിൽ ഗുജറാത്തിൽ പ്രവർത്തനം തുടങ്ങിയേക്കും.

ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്ക് ഇവിടെ നിർമ്മിക്കുന്ന വാഹനങ്ങൾ കയറ്റിഅയക്കാനാണ് ടെസ്‌ല ആലോചിക്കുന്നത്.

ടെസ്‌ലയുടെ പ്രധാന എതിരാളിയായ വിൻഫാസ്റ്റും ഇന്ത്യയിൽ പുതിയ നിർമ്മാണ പ്ളാന്റ് ആരംഭിക്കും.

ചെന്നൈയ്ക്കടുത്ത് ഇ. വി നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി വിൻഫാസ്റ്റ് തമിഴ്നാട് സർക്കാരുമായിചർച്ചകൾ ആരംഭിച്ചു.

അൻപത് കോടി ഡോളറിന്റെ നിക്ഷേപമാണ് ആദ്യ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്.

X
Top