ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

സംസ്ഥാനത്തെ പച്ചക്കറി ഉൽപ്പാദനത്തിൽ വൻ വർധന

  • 2024–25ൽ ആകെ ഉല്പാദിപ്പിച്ചത് 19.10 ലക്ഷം ടൺ പച്ചക്കറി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പച്ചക്കറി ഉൽപ്പാദനത്തിൽ മികച്ച മുന്നേറ്റം. 2024– 25ൽ ആകെ 19.10 ലക്ഷം ടൺ പച്ചക്കറിയാണ്‌ കർഷകർ വിളയിച്ചത്‌. രണ്ട്‌ ലക്ഷം ടണ്ണിന്റെ വർധന. 1.22 ലക്ഷം ഹെക്ടറിലായിരുന്നു കൃഷി. 2015–16ൽ ഇത്‌ 6.28 ലക്ഷം ടണ്ണായിരുന്നു. 2025–26ൽ 20 ലക്ഷം ടണ്ണാണ്‌ ലക്ഷ്യം.

ചീര, വെണ്ട, വെള്ളരി, മത്തൻ, കുമ്പളങ്ങ, പാവയ്‌ക്ക, പയറുവർഗം എന്നിവയുടെ ഉൽപ്പാദനം ഗണ്യമായി വർധിച്ചു. ഓണക്കാല വിളവെടുപ്പിൽ ചേനയുടെ അധിക ഉൽപ്പാദനമുണ്ടായതായി ഹോർട്ടി കോർപ്‌ വിലയിരുത്തുന്നു.

500 ടൺ അധിക ഉൽപ്പാദനമാണ്‌ ഉണ്ടായത്‌. കണ്ണൂർ, തൃശൂർ, പാലക്കാട്‌ ജില്ലകളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി നടത്താൻ കൂടുതൽ കർഷകരും കർഷക കൂട്ടായ്‌മകളും തയ്യാറായി. കൃഷിക്ക്‌ ഹെക്ടറിന്‌ ഒരുലക്ഷം രൂപ ധനസഹായവും ലഭ്യമാക്കി.

മൂന്നു മുതൽ അഞ്ചുവരെ ഹെക്ടറിൽ കൃഷി ചെയ്യുന്നവർക്ക്‌ ക്ലസ്‌റ്റർ ഘടകത്തിൽപ്പെടുത്തി 1.25 ലക്ഷവും നൽകുന്നു. 800 ക്ലസ്‌റ്ററിനാണ്‌ ധനസഹായം ലഭ്യമാക്കുന്നത്‌. പന്തൽ ആവശ്യമുള്ള കൃഷിക്ക്‌ ഹെക്ടർ ഒന്നിന്‌ 25000 രൂപയും പന്തൽ ആവശ്യമില്ലാത്തവയ്‌ക്ക്‌ 20000 രൂപയും ശീതകാല പച്ചക്കറിക്ക്‌ 30000 രൂപയും പരമ്പരാഗത പച്ചക്കറികൃഷിക്ക്‌ 10000 രൂപയുമാണ്‌ സഹായം.

ജനകീയാസൂത്രണ പദ്ധതികൾ, ഹോർട്ടികൾച്ചർ മിഷൻ, വിഎഫ്‌പിസികെ എന്നിവ മുഖേനയുള്ള പദ്ധതികളിലൂടെയും പച്ചക്കറി ഉൽപ്പാദന വർധനവിനും വിപണി വില വർധന നിയന്ത്രിക്കാനുമുള്ള പ്രവർത്തനം സർക്കാർ നടപ്പാക്കുന്നു.

2023 – 24ൽ കർഷകരുടെ വരുമാനം 50 ശതമാനം വർധിച്ചിരുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തിൽ കാർഷിക മേഖലയിലെ വളർച്ച 2023–24ൽ 2.1 ശതമാനമാണ്‌. കേരളത്തിലിത്‌ 4.65 ശതമാനമായിരുന്നു.

പച്ചക്കറി കൃഷിയിലെ ഉൽപ്പാദനം 2025–26 വർഷവും കൂടും. വിവിധ പദ്ധതികൾക്കായി 60.45 കോടി രൂപയാണ്‌ നീക്കിവച്ചിരിക്കുന്നത്‌. സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞത്തിന്റെ ഭാഗമായി ഒരുലക്ഷം സങ്കരയിനം വിത്ത്‌ പായ്‌ക്കറ്റുകളും ഒരുകോടി സങ്കരയിനം തൈകളും സ‍ൗജന്യമായി വിതരണം ചെയ്തു.

X
Top