അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ഇന്ത്യയിലെ പഞ്ചസാര ഉൽപ്പാദനം കുറയാൻ സാധ്യത

മുംബൈ: ഇന്ത്യയിലെ പഞ്ചസാര ഉൽപ്പാദനം ഈ വർഷം പ്രതീക്ഷിച്ചതിനെക്കാൾ കുറയാനിടയുണ്ടെന്ന ആശങ്ക ഉയരുന്നു. പ്രധാന കരിമ്പ് ഉൽപ്പാദക സംസ്ഥാനങ്ങളിലുണ്ടായ അമിതമഴയാണ് വിളവിനെ ബാധിച്ചത്.

മഹാരാഷ്ട്ര, കര്‍ണാടക, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ കരിമ്പ് കൃഷിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്.

2025-26 മാർക്കറ്റിംഗ് വർഷത്തിൽ പഞ്ചസാര ഉൽപ്പാദനം 28.5 മുതൽ 29 മില്യൺ മെട്രിക് ടൺ വരെയായി ചുരുങ്ങാമെന്നാണ് ട്രേഡ് ഹൗസുകളുടെ ആഭ്യന്തര കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ 30.95 മില്യൺ ടൺ ഉൽപ്പാദനമാണ് പ്രവചിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മാത്രം ഉൽപ്പാദനം മുൻകൂട്ടി കണക്കാക്കിയ 10.8 മില്യൺ ടണിൽ നിന്ന് 9.6 മില്യൺ ടണായി കുറയാമെന്ന വിലയിരുത്തലുണ്ട്. അമിതമഴ മൂലം കരിമ്പിന്റെ വേരുകളുടെ വളർച്ച തകരുകയും ഏക്കറിന് ലഭിച്ച വിളവ് 60 ടൺ പകരം 48 ടണായി താഴുകയും ചെയ്തതായി കർഷകർ പറയുന്നു.

സെപ്റ്റംബറിൽ മഹാരാഷ്ട്രയിൽ സാധാരണയെക്കാൾ 115 ശതമാനം അധിക മഴ ലഭിച്ചതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

ഇതിനിടെ ആഭ്യന്തര വിപണിയിൽ വില ഉയരുന്ന സാഹചര്യത്തിൽ മില്ലുകൾക്ക് കയറ്റുമതിയിൽ വലിയ താൽപര്യമില്ല. സർക്കാർ 20 ലക്ഷം ടൺ കയറ്റുമതിക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും, യാഥാർത്ഥ്യത്തിൽ ഏകദേശം 7 ലക്ഷം ടൺ മാത്രമേ കയറ്റുമതി നടക്കാനിടയുള്ളൂവെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

X
Top