ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ചൈനയുടെ കയറ്റുമതിയില്‍ വന്‍ വര്‍ധന

ബെയ്‌ജിങ്‌: ഏപ്രിലില്‍ ചൈനയുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.1% വര്‍ധിച്ചതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്ന ഉയര്‍ന്ന യുഎസ് താരിഫുകള്‍ മറികടക്കാന്‍ കമ്പനികളും ഉപഭോക്താക്കളും തിരക്ക് കൂട്ടിയതിന്റെ ഫലമാണിതെന്നാണ് വിവരം.

അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇറക്കുമതി 0.2% കുറഞ്ഞു. പ്രതിമാസ അടിസ്ഥാനത്തില്‍, കയറ്റുമതി മാര്‍ച്ചിനെ അപേക്ഷിച്ച് 0.6% മാത്രം വര്‍ധിച്ചു, അതേസമയം ഇറക്കുമതി ഏകദേശം 4% വര്‍ധിച്ചു.

ഏപ്രിലില്‍ അമേരിക്കയുമായുള്ള ചൈനയുടെ വ്യാപാര മിച്ചം ഏകദേശം 20.5 ബില്യണ്‍ ഡോളറായിരുന്നു. വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍, അമേരിക്കയിലേക്കുള്ള കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.5% കുറഞ്ഞു.

യുഎസില്‍ നിന്നുള്ള ഇറക്കുമതി 4.7%വും കുറഞ്ഞു.

X
Top