
കൊച്ചി: വീടുകള്ക്കും ഫ്ളാറ്റുകള്ക്കും ഈ വര്ഷം വില കൂടിയേക്കുമെന്ന് ബില്ഡര്മാരുടെ കൂട്ടായ്മയായ ക്രെഡായിയും റിയല് എസ്റ്റേറ്റ് കമ്പനിയായ കോളിയേഴ്സും ഗവേഷണ സ്ഥാപനമായ ലിയാസസ് ഫോറാസും സംയുക്തമായി നടത്തിയ സര്വേ റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
കെട്ടിട നിര്മാണ ചെലവിലെ അസ്ഥിരത, സാമ്പത്തിക അനിശ്ചിതത്വങ്ങള്, പണപ്പെരുപ്പം എന്നിവ മൂലം ഈ വര്ഷം പാര്പ്പിട വില കൂടാന് സാധ്യതയുണ്ടെന്ന് സര്വേയുടെ ഭാഗമായ 58 ശതമാനം ബില്ഡര്മാരും പറയുന്നു. റിയല് എസ്റ്റേറ്റ് മേഖലയിലെ ആവശ്യകത ഈ വര്ഷവും സുസ്ഥിരമായി തുടരുമെന്ന് 43 ശതമാനം പേര് പറയുന്നു.
ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും പണപ്പെരുപ്പ സമ്മര്ദവും കാരണം കഴിഞ്ഞ രണ്ടു വര്ഷക്കാലയളവില് കെട്ടിട നിര്മാണ ഘടകങ്ങളുടെ വില ഗണ്യമായി ഉയര്ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്ഷംകൊണ്ട് പ്രധാന കെട്ടിട നിര്മാണ ഉത്പന്നങ്ങളുടെ വില ശരാശരി 32 ശതമാനം വരെ ഉയര്ന്നു. ഇത് നിര്മാണ ചെലവ് ഉയരാന് കാരണമായി.
2021നെ അപേക്ഷിച്ച് 2022ല് പദ്ധതി ചെലവില് 10-20 ശതമാനം വര്ധനയാണ് ഉണ്ടായിട്ടുള്ളതെന്നും സര്വേയില് പറയുന്നു.