8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

പ്രദീപ് ഫോസ്‌ഫേറ്റ്‌സിന് സബ്‌സ്‌ക്രൈബ് റേറ്റിംഗ് നല്‍കി ഹെം സെക്യൂരിറ്റീസ്

മുംബൈ: നിലവില്‍ നടന്നകൊണ്ടിരിക്കുന്ന പ്രദീപ് ഫോസ്‌ഫേറ്റ്‌സിന്റെ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ഹെം സെക്യൂരിറ്റീസ്. നോണ്‍ യൂറിയ വളങ്ങളുടേയും ഡി അമോണിയം ഫോസ്‌ഫേറ്റിന്റെയും രാജ്യത്തെ രണ്ടാമത്തെ വലിയ ഉത്പാദകരാണ് കമ്പനി. അതുകൊണ്ടുതന്നെ ഓഹരി നേട്ടത്തിലാകുമെന്ന് ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു.
1,502 കോടി രൂപയാണ് പ്രദീപ് ഫോസ്‌ഫേറ്റ്‌സ് ഐപിഒ വഴി സമാഹരിക്കാനുദ്ദേശിക്കുന്നത്. ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ബിഎന്‍പി പാരിബസ് ആര്‍ബിട്രേജ്, കുബേര്‍ ഇന്ത്യ ഫണ്ട്, കോപ്താല്‍ മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്, സൊസൈറ്റി ജനറല്‍എന്നിവയുള്‍പ്പെടെയുള്ള ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് കമ്പനി ഇതിനകം 450 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു.1,004 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും 11.85 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (ഛഎട) ഐപിഒയുടെ ഭാഗമായി നടക്കുക.
സുവാരി മറോക്ക് ഫോസ്‌ഫേറ്റ്‌സ് തങ്ങളുടെ 60,18,493 ഇക്വിറ്റി ഷെയറുകളുംഇന്ത്യാ ഗവണ്‍മെന്റ് കമ്പനിയിലെ തങ്ങളുടെ11,24,89,000 ഇക്വിറ്റി ഷെയറുകളും ഒഎഫ്എസ് വഴി വില്‍ക്കും. . കമ്പനിയിലെ തങ്ങളുടെ മുഴുവന്‍ (19.55 ശതമാനം)ഓഹരികളും സര്‍ക്കാര്‍ ഓഫ്‌ലോഡ് ചെയ്യും.
സങ്കീര്‍ണ്ണമായ വളങ്ങള്‍ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് പ്രദീപ് ഫോസ്‌ഫെറ്റ്‌സ്.

X
Top