100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ഐടി ഓഹരികളിലെ വില്‍പന; കനത്ത നഷ്ടം നേരിട്ട് വിപണി

മുംബൈ: ഒന്‍പത് ദിവസം നീണ്ട നേട്ടത്തിന് വിരാമമിട്ട് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 520.25 പോയിന്റ് അഥവാ 0.86 ശതമാനം താഴ്ന്ന് 59910.75 ലെവലിലും നിഫ്റ്റി 121.20 പോയിന്റ് അഥവാ 0.68 ശതമാനം താഴ്ന്ന് 17706.80 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇന്‍ഫോസിസ് 15 ശതമാനം തകര്‍ച്ച നേരിട്ടത് ഞെട്ടിക്കുന്നതായി.

മോശം നാലാംപാദ ഫലത്തെ തുടര്‍ന്നായിരുന്നു ഇടിവ്.
ടെക് മഹീന്ദ്ര,എച്ച്‌സിഎല്‍,എന്‍ടിപിസി, ലാര്‍സണ്‍ ആന്റ് ടൗബ്രോ എന്നിവയാണ് കനത്ത നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍. നെസ്ലെ ഇന്ത്യ,പവര്‍ഗ്രിഡ്, എസ്ബിഐ, ബ്രിട്ടാനിയ, കോള്‍ ഇന്ത്യ ഉയര്‍ച്ച കൈവരിച്ചു.

മേഖലകളില്‍ വിവര സാങ്കേതിക വിദ്യ 4.7 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ഫാര്‍മ 0.6 ശതമാനം പൊഴിച്ചു. പൊതുമേഖല ബാങ്ക് 3 ശതമാനവും ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി,എഫ്എംസിജി എന്നിവ 1 ശതമാനം വീതവും ഉയര്‍ന്നത് അതേസമയം ശ്രദ്ധേയമായി. ബിഎസ്ഇ മിഡ്ക്യാപ് 0.5 ശതമാനവും സ്‌മോള്‍ക്യാപ് 0.15 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.

X
Top