ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

110 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് നിര്‍മ്മാണ മേഖല ഓഹരി, വാങ്ങാന്‍ നിര്‍ദ്ദേശിച്ച് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്

ന്യൂഡല്‍ഹി: 137 രൂപ ലക്ഷ്യവില നിശ്ചയിച്ച്, എന്‍സിസി ലിമിറ്റഡ് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുകയാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്. നിലവിലെ വിലയേക്കാള്‍ 16 ശതമാനം അധികമാണിത്. മെയ് 26 ന് കമ്പനി ബോര്‍ഡ് 110 ശതമാനം അഥവ 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2.20 ലാഭവിഹിതത്തിന് ശുപാര്‍ശ ചെയ്തു.

ഓഗസ്റ്റ് 25 ആണ് റെക്കോര്‍ഡ് തീയതി. പ്രതീക്ഷകളെ മറികടന്ന നാലാംപാദ പ്രകടനമായിരുന്നു എന്‍സിസി ലിമിറ്റഡിന്റേത്. യഥാക്രമം 40.2/4.2/1.8 ബില്യണ്‍ രൂപയായിരുന്നു വരുമാനം/എബിറ്റ/ നികുതി കഴിച്ചുള്ള ലാഭം എന്നിവ.

മാത്രമല്ല 259 ബില്യണ്‍ രൂപയുടെ ഓര്‍ഡറും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭ്യമായി. 2024 സാമ്പത്തികവര്‍ഷത്തില്‍ വരുമാനം 20 ശതമാനം വര്‍ദ്ധിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനനം പറയുന്നു.എബിറ്റ മാര്‍ജിന്‍ 10-10.15 ശതമാനമാകും.

X
Top