ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

1,910 കോടി രൂപ അറ്റാദായം നേടി എച്ച്ഡിഎഫ്സി ലൈഫ്

കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുൻനിര ഇൻഷുറൻസ് കമ്പനിയായ എച്ച്ഡിഎഫ്സി ലൈഫ്. ഈ കാലയളവിൽ കമ്പനിയുടെ അറ്റാദായം 6 ശതമാനം വർധിച്ച് 1,910 കോടി രൂപയിലെത്തി.

പുതിയ ബിസിനസിൽ നിന്നുള്ള ആകെ നേട്ടം (VNB) 24.2 ശതമാനം പ്രോഫിറ്റ് മാർജിനോടെ 4,034 കോടി രൂപയായി ഉയർന്നു. ജിഎസ്ടി, സറണ്ടർ നിയമ പരിഷ്കാരം എന്നിവയുടെ ആഘാതം ഇല്ലായിരുന്നെങ്കിൽ പ്രോഫിറ്റ് മാർജിൻ 25.5 ശതമാനത്തിൽ എത്തുമായിരുന്നുവെന്ന് കമ്പനി അറിയിച്ചു.

മൊത്തം വിപണി വിഹിതത്തിന്റെ 11 ശതമാനം കമ്പനി നിലനിർത്തി. ഉപകമ്പനിയായ എച്ച്ഡിഎഫ്സി പെൻഷൻ ഫണ്ട് മാനേജ്മെന്റ് ഉൾപ്പെടെ കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM) 5.3 ലക്ഷം കോടി രൂപയായി. കരുത്തുറ്റ സാമ്പത്തിക നില ഉറപ്പാക്കി കമ്പനിയുടെ സോൾവൻസി റേഷ്യോ 177 ശതമാനത്തിലെത്തി.

സാമ്പത്തിക ഭദ്രത കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മാതൃകമ്പനിയായ എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് പ്രിഫറൻഷ്യൽ ഇഷ്യൂ വഴി 1,000 കോടി രൂപ വരെ സമാഹരിക്കാൻ ഡയറക്ടർ ബോർഡ് അനുമതി നൽകിയതായും കമ്പനി അറിയിച്ചു.

X
Top