സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ശാഖ ശൃംഖല വർധിപ്പിക്കാൻ പദ്ധതിയിട്ട് എച്ച്‌ഡിഎഫ്‌സി  ബാങ്ക്

മുംബൈ: മൂന്ന് വർഷത്തിനുള്ളിൽ ശാഖകളുടെ എണ്ണം ഇരട്ടിയാക്കാൻ പദ്ധതിയിട്ട് എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 4,500-6,000 ശാഖകൾ തുറക്കാനാണ് ബാങ്ക് ഇപ്പോൾ പദ്ധതിയിടുന്നതെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശ്രീനിവാസൻ വൈദ്യനാഥൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. തങ്ങളുടെ വിതരണം വർധിപ്പിക്കുകയാണെന്നും, കഴിഞ്ഞ വർഷം 730 ശാഖകൾ തുറന്നതായും, അടുത്ത മൂന്ന് വർഷത്തേക്ക് ഓരോ വർഷവും ഏകദേശം 1,500-2,000 ശാഖകൾ  വീതം തുറക്കാനുള്ള കാഴ്ചപ്പാട് തങ്ങൾക്കുണ്ടെന്ന് വൈദ്യനാഥൻ പറഞ്ഞു.
ഫിസിക്കൽ, ഡിജിറ്റൽ സാന്നിധ്യം സംയുക്തമായുള്ള തന്ത്രത്തെയാണ് ബാങ്ക് ആശ്രയിക്കുന്നതെന്ന് വൈദ്യനാഥൻ പറഞ്ഞു. എന്നാൽ ഈ പദ്ധതിക്ക് കീഴിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് തുറക്കുന്ന ശാഖകളിൽ ഭൂരിഭാഗവും ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകളായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എച്ച്‌ഡിഎഫ്‌സി ബാങ്ക് മാർച്ച് പാദത്തിൽ ഏകദേശം 563 ശാഖകൾ കൂട്ടിച്ചേർത്തതായും, ഇതോടെ മൊത്തം ശാഖകളുടെ എണ്ണം 6,342 ആയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ബാങ്കിന്റെ മൊത്തം നിക്ഷേപം 15.6 ട്രില്യൺ രൂപയാണ്.

X
Top