രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് ഇന്ത്യ റേറ്റിംഗ്സ്കേന്ദ്രസർക്കാരിന് വമ്പൻ ലാഭവിഹിതം നൽകാൻ പൊതുമേഖലാ ബാങ്കുകളും ആർബിഐയുംസ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധം

പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന അറ്റാദായം രേഖപ്പെടുത്തി എച്ച്ഡിഎഫ്‌സി ബാങ്ക്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 11951 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 30 ശതമാനം അധികം.

അറ്റപലിശ വരുമാനം (എന്‍ഐഐ) 23599 കോടി രൂപയായി വര്‍ധിച്ചപ്പോള്‍ മൊത്തം ആസ്തികളെ അടിസ്ഥാനമാക്കിയുള്ള കോര്‍ അറ്റ പലിശ മാര്‍ജിന്‍ 4.1 ശതമാനവും പലിശ സമ്പാദിക്കുന്ന ആസ്തികളെ അടിസ്ഥാനമാക്കിയുള്ളത് 4.3 ശതമാനവുമാണ്. മാത്രമല്ല, രേഖപ്പെടുത്തിയ അറ്റാദായം പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നതാണ്. 11581 കോടി രൂപയാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കണക്കാക്കിയിരുന്നത്.

അറ്റ പലിശ വരുമാനം (എന്‍ഐഐ). മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 21.1 ശതമാനം ഉയര്‍ന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) അനുപാതം 1.28 ശതമാനം മെച്ചപ്പെട്ട് 1.17 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.35 ശതമാനത്തില്‍ നിന്നും കുറഞ്ഞ് 0.30 ശതമാനവുമായിട്ടുണ്ട്. ബാങ്ക് ഓഹരി 1.5 ശതമാനമുയര്‍ന്ന് 1668 രൂപയിലാണ് ട്രേഡ് ചെയ്തത്.

X
Top