നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

5 വര്‍ഷത്തെ ഉയര്‍ന്ന ലാഭവിഹിതം; റെക്കോര്‍ഡ് തീയതി ഈയാഴ്ച

ന്യൂഡല്‍ഹി: 5 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ലാഭവിഹിതമായ 48 രൂപ പ്രഖ്യാപിച്ചിരിക്കയാണ് എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി. ജൂണ്‍ 9 ആണ് റെക്കോര്‍ഡ് തീയതി. നിലവില്‍ 1693.50 രൂപയിലുള്ള സ്റ്റോക്ക് 2 ആഴചയില്‍ 11 ശതമാനം ഉയര്‍ന്നു.

52 ആഴ്ച ഉയരം 2314 രൂപയും താഴ്ച 1595.25 രൂപയുമാണ്. വിപണി മൂല്യം 41916.49 കോടി രൂപ. 376 കോടി രൂപയാണ് കമ്പനി നാലാംപാദത്തില്‍ നേടിയ സ്റ്റാന്റലോണ്‍ അറ്റാദായം.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 10 ശതമാനം കൂടുതലാണിത്. വരുമാനം 5 വരുമാനം ഉയര്‍ന്ന് 541 കോടി രൂപയായി.

അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ വരുമാനം 3 ശതമാനം താഴന്നു. മൊത്തം ചെലവ് മുന്‍വര്‍ഷത്തെ 138 കോടി രൂപയില്‍ നിന്നും 146 കോടി രൂപയാണ്.

X
Top