ഇന്ത്യയുടെ ‘ബ്രഹ്‌മോസ്’ വാങ്ങാൻ സൈപ്രസ്; 1.18 ബില്യൺ യൂറോയുടെ ഇടപാട്‌ആന്‍ഡമാന്‍ കടലില്‍ വൻതോതിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിപ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യ; 7.7% ജിഡിപിക്കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നിൽധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ

എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനത്തിന് എന്‍സിഎല്‍ടി അനുമതി

ന്യൂഡല്‍ഹി: എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനത്തിന് ദേശീയ കമ്പനി നിയമ ട്രിബ്യൂണിലിന്റെ (എന്‍സിഎല്‍ടി) അംഗീകാരം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), പിഎഫ്ആര്‍ഡിഎ, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) എന്നിവയുടെ അനുമതി ഇതിനോടകം ലഭ്യമായിട്ടുണ്ട്. കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനത്തോടെ രാജ്യത്തെ വലിയ ഭവന വായ്പ കമ്പനിയും ഏറ്റവും വലിയ സ്വകാര്യബാങ്കും ഒന്നാകും.

ഇതുവഴി പുതിയ ഒരു ബാങ്കിംഗ് ഭീമനാണ് സൃഷ്ടിക്കപ്പടുക. എച്ച്ഡിഎഫ്സി ബാങ്കിന്റെ 41 ശതമാനം ഓഹരികള്‍, എച്ച്ഡിഎഫ്സി സ്വന്തമാക്കുക എന്നതാണ് പദ്ധതി. ഓഹരിയുടമകളുടെ കൈവശമുള്ള ഓരോ 25 എച്ച്ഡിഎഫ്സി ഓഹരികള്‍ക്കും ബാങ്കിന്റെ 42 ഓഹരികള്‍ വീതം ലഭ്യമാകും.

12.8 ലക്ഷം കോടി രൂപ വിപണി മൂലധനവും 17.9 ലക്ഷം കോടി രൂപ ബാലന്‍സ് ഷീറ്റും ഉള്ള മറ്റൊരു കമ്പനി ഇതോടെ ആവിര്‍ഭവിക്കും. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എന്‍ബിഎഫ്സി)മേലുള്ള കര്‍ശനമായ നിയന്ത്രണങ്ങളാണ് ലയനത്തിന് പ്രേരിപ്പിച്ചതെന്ന് എച്ച്ഡിഎഫ്സി ചെയര്‍മാന്‍ ദീപക് പരേഖ് പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകളില്‍ ഇത് ‘തുല്യരുടെ ലയന’ മാണ്. ആര്‍ബിഐയുടെ കര്‍ശന നിയന്ത്രണങ്ങള്‍ എന്‍ബിഎഫ്സി വ്യവസായത്തെ എങ്ങനെ ബാധിച്ചുവെന്ന് പരേഖ് വിശദീകരിച്ചു. കൂടാതെ, എന്‍ബിഎഫ്സികളുടെ പണച്ചെലവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ലയനഫലമായി സൃഷ്ടിക്കപ്പെടുന്ന സ്ഥാപനം ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തിലെ ശക്തികേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

X
Top