ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆

ബിഎസ്എന്‍എല്‍ വൈഫൈ ഉപഭോക്താക്കളില്‍ പകുതിയും കേരളത്തില്‍

ന്യൂദല്‍ഹി: നയങ്ങളിലും പദ്ധതികളിലും സമൂലമാറ്റം വരുത്തുകയും വളര്‍ച്ചയ്‌ക്ക് അനുകൂലമായ നടപടികള്‍ എടുക്കുകയും ചെയ്തതോടെ ബിഎസ്എല്‍എല്‍ വളര്‍ച്ചയുടെ പുതിയ മേഖലയിലേക്ക്.

കഴിഞ്ഞ നാലു മാസം കൊണ്ട് പുതുതായി പോര്‍ട്ടിങ് വഴി മാത്രം 55 ലക്ഷം ഉപഭോക്താക്കളെയാണ് ബിഎസ്എല്‍എല്ലിന് ലഭിച്ചത്. വൈഫൈ ഉപഭോക്താക്കളില്‍ പകുതിയും കേരളത്തിലാണ്. 4,06,600 വരിക്കാരില്‍ 2,12,149 പേര്‍ മലയാളികളാണ്. രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്. 1,21,075 പേര്‍.

മറ്റ് ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുക കൂടി ചെയ്തതോടെയാണ് ഇത്രയും പേര്‍ പോര്‍ട്ടിങ് സൗകര്യം ഉപയോഗപ്പെടുത്തി ബിഎസ്എന്‍എല്‍ വരിക്കാരായത്.

ജൂലൈയില്‍ 15 ലക്ഷം പേരും ആഗസ്തില്‍ 21 ലക്ഷവും സപ്തംബറില്‍ 11 ലക്ഷം പേരും പോര്‍ട്ടിങ്ങിലൂടെ എത്തി. സിം വില്‍പനയിലും വലിയ വളര്‍ച്ചയാണ്. ഈ ജൂണില്‍ 7.90 ലക്ഷം സിം കാര്‍ഡുകളാണ് വിറ്റത്.

ജൂലൈയില്‍ 49 ലക്ഷം ആഗസ്തില്‍ 50 ലക്ഷം, സപ്തംബറില്‍ 28 ലക്ഷം, ഒക്ടോബറില്‍ 19 ലക്ഷം എന്നിങ്ങനെയാണ് കണക്ക്.

X
Top