ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രം

ജി​​എ​​സ്ടി ശേ​​ഖ​​രം 9.1 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 1.84 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി

ന്യൂ​​ഡ​​ൽ​​ഹി: ഫെ​​ബ്രു​​വ​​രി​​യി​​ൽ മൊ​​ത്ത ജി​​എ​​സ്ടി ശേ​​ഖ​​രം 9.1 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 1.84 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി.

മൊ​​ത്ത ച​​ര​​ക്ക് സേ​​വ​​ന നി​​കു​​തി (ജി​​എ​​സ്ടി) വ​​രു​​മാ​​ന​​ത്തി​​ൽ ഫെ​​ബ്രു​​വ​​രി​​യി​​ൽ ആ​​ഭ്യ​​ന്ത​​ര വ​​രു​​മാ​​നം 10.2 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 1.42 ല​​ക്ഷം കോ​​ടി രൂ​​പ​​യും ഇ​​റ​​ക്കു​​മ​​തി​​യി​​ൽ നി​​ന്നു​​ള്ള വ​​രു​​മാ​​നം 5.4 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 41,702 കോ​​ടി രൂ​​പ​​യും ആ​​യി.

ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, ഈ ​​മാ​​സം കേ​​ന്ദ്ര ജി​​എ​​സ്ടി​​യി​​ൽ​​നി​​ന്ന് 35,204 കോ​​ടി രൂ​​പ​​യും സം​​സ്ഥാ​​ന ജി​​എ​​സ്ടി​​യി​​ൽ ​​നി​​ന്ന് 43,704 കോ​​ടി രൂ​​പ​​യും സം​​യോ​​ജി​​ത ജി​​എ​​സ്ടി​​യി​​ൽ നി​​ന്ന് 90,870 കോ​​ടി രൂ​​പ​​യും ന​​ഷ്ട​​പ​​രി​​ഹാ​​ര​​സെ​​സ് 13,868 കോ​​ടി രൂ​​പ​​യു​​മാ​​ണ് ല​​ഭി​​ച്ച​​ത്.

ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​ഷ്യൂ ചെ​​യ്ത മൊ​​ത്തം റീ​​ഫ​​ണ്ടു​​ക​​ൾ 20,889 കോ​​ടി രൂ​​പ​​യാ​​ണ്. മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 17.3 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യാ​​ണ്. ഈ ​​മാ​​സം ജി​​എ​​സ്ടി​​യു​​ടെ അ​​റ്റാ​​ദാ​​യ ശേ​​ഖ​​രം 8.1 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 1.63 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി.

2024 ഫെ​​ബ്രു​​വ​​രി​​യി​​ൽ ജി​​എ​​സ്ടി​​യു​​ടെ മൊ​​ത്ത​​വും അ​​റ്റാ​​ദാ​​യ ശേ​​ഖ​​ര​​വും 1.68 ല​​ക്ഷം കോ​​ടി​​യും 1.50 ല​​ക്ഷം കോ​​ടി​​യു​​മാ​​യി​​യി​​രു​​ന്നു.

X
Top