കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

വിപണി ചാഞ്ചാടുമ്പോഴും ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഉയരുന്നു

ഹരി വിപണി ചാഞ്ചാടുമ്പോഴും പുതിയ ഐപിഒകളുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഉയരുന്ന പ്രവണതയാണ്‌ ഇപ്പോള്‍ കാണുന്നത്‌.

സാധാരണ നിലയില്‍ ദ്വിതീയ വിപണി വില്‍പ്പന സമ്മര്‍ദത്തിന്‌ വിധേയമാകുകയും ചാഞ്ചാട്ടം നേരിടുകയും ചെയ്യുമ്പോള്‍ പ്രാഥമിക വിപണിയിലും അത്‌ പ്രതിഫലിക്കാറുണ്ട്‌. അതേ സമയം ഇപ്പോള്‍ സബ്‌സ്‌ക്രിപ്‌ഷന്‍ നടന്നുവരുന്ന ഐപിഒകള്‍ക്ക്‌ മികച്ച പ്രീമിയമാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ ലഭിക്കുന്നത്‌.

ബുധനാഴ്ച സബ്‌സ്‌ക്രിപ്‌ഷന്‍ അവസാനിച്ച ഇന്‍ഡിജീന്‍ ഐപിഒയ്‌ക്ക്‌ മികച്ച പ്രതികരണമാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ ലഭിക്കുന്നത്‌. 294 രൂപയാണ്‌ ഈ ഓഹരിക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ ഇപ്പോള്‍ ലഭ്യമാകുന്ന പ്രീമിയം.

ഇത്‌ ഉയര്‍ന്ന ഓഫര്‍ വിലയുടെ 65 ശതമാനം വരും. വിപണി ഈയാഴ്‌ച ചാഞ്ചാട്ടത്തിലൂടെ കടന്നുപോയിട്ടും ഇന്‍ഡിജീന്റെ പ്രീമിയം കഴിഞ്ഞ ദിവസങ്ങളില്‍ ഉയരുകയാണ്‌ ചെയ്‌തത്‌.

നിക്ഷേപകരുടെ ഭാഗത്തു നിന്ന്‌ മികച്ച പ്രതികരണമാണ്‌ ഈ ഐപിഒയ്‌ക്ക്‌ ലഭിച്ചത്‌. 70.28 മടങ്ങാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

ബുധനാഴ്ച സബ്‌സ്‌ക്രിപ്‌ഷന്‍ ആരംഭിച്ച ടിബിഒ ടെക്‌ ഐപിഒയുടെയും ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഉയരുന്ന പ്രവണതയാണ്‌ കാണുന്നത്‌. 540 രൂപയാണ്‌ ഈ ഓഹരിക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ ഇപ്പോള്‍ ലഭ്യമാകുന്ന പ്രീമിയം. ഇത്‌ ഉയര്‍ന്ന ഓഫര്‍ വിലയുടെ 58 ശതമാനമാണ്‌.

ആദ്യദിവസം തന്നെ ഈ ഐപിഒ 1.2 മടങ്ങ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടു. ആധാര്‍ ഹൗസിംഗ്‌ ഫിനാന്‍സാണ്‌ ഇന്നലെ സബ്‌സ്‌ക്രിപ്‌ഷന്‍ ആരംഭിച്ച മറ്റൊരു ഐപിഒ. 22 ശതമാനമാണ്‌ ഈ ഓഹരിക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ ലഭിക്കുന്ന പ്രീമിയം.

ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഐപിഒകളുടെ ലിസ്റ്റിംഗ്‌ നേട്ടം എത്രത്തോളം ആയിരിക്കുമെന്ന സൂചനയാണ്‌ തരുന്നത്‌. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഈ പ്രീമിയം ലിസ്റ്റിംഗില്‍ പ്രതിഫലിക്കണമെന്നില്ല.

എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുന്നതിന്‌ മുമ്പു തന്നെ ഓഹരികളുടെ വ്യാപാരം നടക്കുന്ന അനൗദ്യോഗിക വിപണിയാണ്‌ ഗ്രേ മാര്‍ക്കറ്റ്‌. ഇവിടെ ഏതെങ്കിലും റെഗുലേറ്ററി അതോറിറ്റിയുടെ മേല്‍നോട്ടമില്ല.

എക്‌സ്‌ചേഞ്ചുകളില്‍ നടക്കുന്നതില്‍ നിന്ന്‌ വിഭിന്നമായി വ്യക്തികള്‍ തമ്മിലുള്ള ഇടപാടാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ സംഭവിക്കുന്നത്‌.

X
Top