തിരുവനന്തപുരം മെട്രോയ്ക്ക് 11,000 കോടി രൂപ ചെലവ് വരുമെന്ന് വിലയിരുത്തൽജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്വാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു; ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലഇന്ത്യയുടെ സ്വർണ്ണ ആവശ്യകതയിൽ കുതിപ്പ്നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കും

അദാനി പോര്‍ട്ട്‌സിലെ പങ്കാളിത്തം ഉയര്‍ത്തി ജിക്യുജി പാര്‍ട്‌ണേഴ്‌സ്

മുംബൈ: നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സ്, അദാനി പോര്‍ട്ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 5.03 ശതമാനമായി ഉയര്‍ത്തി. നേരത്തെ 4.93 ശതമാനം പങ്കാളിത്തമുണ്ടായിരുന്ന സ്ഥാപനം, വെള്ളിയാഴ്ച 0.10 ശതമാനം അഥവാ 2.2 ദശലക്ഷം ഓഹരികള്‍ കൂടി സ്വന്തമാക്കുകയായിരുന്നു. ഡിലോയിറ്റ് ഓഡിറ്റര്‍ സ്ഥാനം രാജി വച്ചതിനെ തുടര്‍ന്ന് അദാനി പോര്‍ട്ട്‌സ് ഓഹരി വന്‍ ഇടിവ് നേരിട്ടിരുന്നു.

ഈ പ്രതിസന്ധി ഘട്ടത്തിലാണ് ജിക്യുജി നിക്ഷേപമുയര്‍ത്തിയത്. ഇതോടെ ഭാഗികമായി തിരിച്ചുകയറാന്‍ സ്‌റ്റോക്കിനായി. ഏതാണ്ട് 9000 കോടി രൂപയാണ് ജിക്യുജി ആദ്യഘട്ടത്തില്‍ നിക്ഷേപ സ്ഥാപനം നിക്ഷേപിച്ചത്.

അദാനി എന്റര്പ്രൈസസ്, അദാനി പോര്ട്സ്, അദാനി ട്രാന്സ്മിഷന്, അദാനി ഗ്രീന് എനര്ജി എന്നീ അദാനി ഗ്രൂപ്പ് കമ്പനികളിലായി 1.87 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ജിക്യുജി പാര്‍ട്‌ണേഴ്‌സിനുണ്ട്. പിന്നീട് ജൂണില്‍ ഒരു ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കാന്‍ ജിക്യുജി തയ്യാറായി.ഇതോടെ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ തട്ടി കൂപ്പുകുത്തുകയായിരുന്ന ഗ്രൂപ്പ് ഓഹരികള്‍ തിരിച്ചുകയറി.

ഹ്രസ്വ വില്പ്പനക്കാരനായ ഹിന്ഡന്ബര്ഗ് റിസര്ച്ച് റിപ്പോര്ട്ട് പുറത്തുവന്നതിനെത്തുടര്ന്നാണ് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ ചോര്‍ച്ചയുണ്ടായത്.

X
Top