സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്

ന്യൂഡൽഹി: രാജ്യത്തെ ജിഎസ്ടി വരുമാനം സർവകാല റെക്കോഡിൽ. ഏപ്രിലിൽ രേഖപ്പെടുത്തിയത് 12.4 ശതമാനം വർധനവാണ്.

2.10 ലക്ഷം കോടിയാണ് പോയ മാസം ചരക്ക് സേവന നികുതിയിൽ നിന്ന് ലഭിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര ഇടപാടുകളിൽ 13.4 ശതമാനവും ഇറക്കുമതിയിൽ 8.3 ശതമാനവും വർധന രേഖപ്പെടുത്തിയത് അനുകൂലമായെന്നാണ് വിലയിരുത്തൽ. റീ ഫണ്ടുകൾക്ക് ശേഷം ഏപ്രിലിലെ മൊത്തം ജി.എസ്.ടി വരുമാനം 1.92 ലക്ഷം കോടിയാണ്.

ഇത് മുൻ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് 17.1 ശതമാനം ഉയർച്ച കാണിക്കുന്നു.

ജി.എസ്.ടി വരുമാനത്തിൽ ഏറ്റവുമധികം വളർച്ച നേടിയത് മിസോറവും ഏറ്റവുമധികം ജി.എസ്.ടി വരുമാനം നേടിയത് കർണാടകയുമാണ്.

X
Top