കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

നിക്ഷേപകർക്കായി പുതിയ നിക്ഷേപ ഓപ്ഷനുമായി കേന്ദ്ര സർക്കാർ

ന്ത്യയിലെ നിക്ഷേപകർക്കായി പുതിയ നിക്ഷേപ ഓപ്ഷനുമായി കേന്ദ്ര സർക്കാർ. 50 വർഷത്തെ കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റിയിൽ നിക്ഷേപിക്കാൻ ഇതോടെ അവസരം ലഭിക്കും.

2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സർക്കാർ രേഖപ്പെടുത്തിയ തിയതികളിലുള്ള സെക്യൂരിറ്റികൾ ഇഷ്യൂ ചെയ്യുന്നതിനുള്ള കലണ്ടർ ആർബിഐ തയ്യാറാക്കി വരികയാണ്.

നിലവിൽ, 40 വർഷം വരെ കാലാവധിയുള്ള ബോണ്ടുകളാണ് കേന്ദ്ര സർക്കാർ ഇഷ്യൂ ചെയ്യുന്നത്. ഇതാദ്യമായാണ് 50 വർഷത്തെ കാലാവധിയുള്ള ബോണ്ടുകൾ അവതരിപ്പിക്കുന്നത്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ), ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ ഫണ്ടുകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ എന്നിവ പോലുള്ള സ്ഥാപന നിക്ഷേപകരാണ് ദീർഘകാല സർക്കാർ ബോണ്ടുകൾ വാങ്ങുന്നത്.

ഈ നിക്ഷേപകരിൽ പലർക്കും നിക്ഷേപിക്കുന്നതിന് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഈ ബോണ്ടുകൾക്ക് ആവശ്യക്കാരുണ്ട്. ഈ പറഞ്ഞ നിക്ഷേപകര‍ിൽ പലർക്കും പെൻഷൻ അല്ലെങ്കിൽ ഗ്യാരണ്ടീഡ് വരുമാനത്തിന്റെ രൂപത്തിൽ ദീർഘകാല പ്രതിബദ്ധതയുണ്ട്. അതിനാൽ ദീർഘകാല സർക്കാർ സെക്യൂരിറ്റികളിൽ അവർ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു.

ദീർഘകാലത്തേക്ക് പണം ലഭിക്കുന്നതിനാൽ സർക്കാർ ദീർഘകാല നിക്ഷേപങ്ങൾ അവതരിപ്പിക്കുന്നത് സൗകര്യപ്രദമാണെന്ന് കണ്ടെത്തി. നിലവിലുള്ള സർക്കാർ സെക്യൂരിറ്റികളുടെ കാലാവധി പൂർത്തീകരിക്കുന്നതിന് പുതിയ സർക്കാർ സെക്യൂരിറ്റികൾ അവതരിപ്പിക്കാൻ സർക്കാർ തയ്യാറാവുന്നു. ഇത് പുതിയ സർക്കാർ സെക്യൂരിറ്റികൾ അവതരിപ്പിക്കുന്നതിന്റെ തടസ്സം കുറയ്ക്കുകയും ചെയ്യുന്നു.

സർക്കാർ സെക്യൂരിറ്റികൾക്ക് ക്രെഡിറ്റ് റിസ്ക് ഇല്ലാത്തതിനാൽ, യാഥാസ്ഥിക ചിന്തയുള്ള നിക്ഷേപകർ ഇത് തിരഞ്ഞെടുക്കുന്നു. എന്നാൽ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും 50 വർഷത്തെ കാലാവധിയുള്ള ബോണ്ടുകളോട് താൽപര്യം കാണിച്ചെന്നു വരില്ല.

നിലവിൽ, 10 നും 40 നും ഇടയിൽ കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികൾക്ക് 17 ബേസിസ് പോയിന്റാണ് നൽകുന്നത്. 30, 35, 40 വർഷത്തെ കാലാവധികളിലായാലും 7.34 മുതൽ 7.35 ശതമാനം വരെയാണ് പലിശ നിരക്ക്.

ചുരുക്കിപ്പറഞ്ഞാൽ, 30 വർഷത്തേയും 40 വർഷത്തേയും ബോണ്ടുകൾ തമ്മിൽ വലിയ വ്യത്യാസമില്ല. അതിനാൽ, 30 വർഷത്തെ കാലാവധിയിലുള്ള ബോണ്ടുകളും, 50 വർഷത്തെ കാലാവധിയിലുള്ള ബോണ്ടുകളും ഒരേ വരുമാനമാണ് നൽകുന്നതെങ്കിൽ ദീർഘകാലത്തേക്ക് ബോണ്ടുകൾ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യമുണ്ടോ എന്നതാണ് കാര്യം. വിദഗ്ധർ കരുതുന്നത് 7.35 മുതൽ 7.40% വരെയായിരിക്കും 50 വർഷത്തെ ബോണ്ടിന്റെ പലിശ നിരക്കെന്നാണ്.

ദീർഘകാല സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുമ്പോൾ, സെക്കന്ററി വിപണിയിലെ പണലഭ്യതയെ കുറിച്ചും നിക്ഷേപകർ ശ്രദ്ധിക്കണം. ചെറുകിട നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, സെക്കന്ററി വിപണിയിൽ മികച്ച വിലയ്ക്ക് സർക്കാർ സെക്യൂരിറ്റികൾ വിൽക്കുന്നത് ബുദ്ധിമുട്ടാണ്.

സർക്കാർ സെക്യൂരിറ്റികൾ കാലാവധി പൂർത്തിയാകുന്നതു വരെ കൈവശം വെയ്ക്കാനും ഉറപ്പായ വരുമാനം നേടാനും താല്പര്യമുണ്ടെങ്കിൽ നിക്ഷേപകർ ഇത് പരിഗണിക്കണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു.

എന്നിരുന്നാലും, 50 വർഷത്തേക്ക് നിക്ഷേപിക്കാൻ വ്യക്തിഗത നിക്ഷേപകർ തയ്യാറായെന്നു വരില്ല.

X
Top