രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

2023 മാര്‍ച്ച് ട്രഷറി ബില്‍ ഇഷ്യു തുക 1.95 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: ട്രഷറി ബില്ലുകളുടെ ഇഷ്യു തുക 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസത്തില്‍ 1.95 ലക്ഷം കോടി രൂപയായി ഉയര്‍ത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ചാണ് നടപടി. 91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെ കാലാവധിയുള്ള മൂന്ന് ട്രഷറി ബില്ലുകള്‍ മാര്‍ച്ചില്‍ ലേലത്തിനുണ്ട്.

മാര്‍ച്ചില്‍ അഞ്ച് ലേലങ്ങള്‍ നടക്കും — അതില്‍ — 91 ദിവസത്തെ ട്രഷറി ബില്ലുകള്‍ 9,000 കോടി രൂപ വീതവും 182 ദിവസ, 364 ദിവസ ബില്ലുകള്‍ യഥാക്രമം 16,000 കോടി രൂപ, 14,000 കോടി രൂപ എന്നിങ്ങനെയുമായിരിക്കും.

ധനമന്ത്രാലയം പറയുന്നതനുസരിച്ച്, ട്രഷറി ബില്ലുകളുടെ ലേലം മാര്‍ച്ച് 1 നും ഇഷ്യു അത് കഴിഞ്ഞ് മാര്‍ച്ച് 2 നും ആയിരിക്കും. രണ്ടാം ലേലം മാര്‍ച്ച് എട്ടിനും ഇഷ്യൂ മാര്‍ച്ച് 9 നും നടക്കും. മൂന്നാം ലേലം മാര്‍ച്ച് 15.

ഇഷ്യു മാര്‍ച്ച് 16. മാര്‍ച്ച് 23 നും മാര്‍ച്ച് 29 നും രണ്ട് ലേലങ്ങള്‍ കൂടി നടക്കും. ഇഷ്യു സമാനമായി തൊട്ടടുത്ത ദിവസങ്ങളില്‍.

1.95 ലക്ഷം കോടി രൂപയില്‍, മൊത്തത്തില്‍, 91 ദിവസത്തെ ട്രഷറി ബില്ലുകള്‍ 45,000 കോടി രൂപയുടേതും; 182 ദിവസത്തെ ട്രഷറി ബില്ലുകള്‍ 80,000 കോടി രൂപയുടേതും; 364 ദിവസത്തെ 70,000 കോടി രൂപയുടെതുമായിരിക്കും.

X
Top