പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നുയുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രംരാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന

വിദേശ വ്യാപാരത്തില്‍ ഹ്രസ്വകാല നയം സ്വീകരിക്കാന്‍ ഇന്ത്യ

ന്യൂഡൽഹി: വിദേശ വ്യാപാര നയങ്ങളില്‍ (Foreign Trade policy -FTP) കാതലായ മാറ്റങ്ങള്‍ക്കൊരുങ്ങി ഇന്ത്യ. വിദേശ വ്യാപാര നയങ്ങളില്‍ ഹ്രസ്വകാല നയം ഇന്ത്യ സ്വീകരിച്ചേക്കും. 2-3 വര്‍ഷം മാത്രം ദൈര്‍ഘ്യമുള്ള നയങ്ങളാവും ഇന്ത്യ സ്വീകരിക്കുക എന്നാണ് വിവരം. പുതിയ ഹ്രസ്വകാല നയം ഈ വര്‍ഷം സെപ്റ്റംബറിന് മുമ്പ് അവതരിപ്പിച്ചേക്കും.
അന്താരാഷ്ട്ര വ്യാപാര രംഗത്ത് അതിവേഗം മാറുന്ന സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പുതിയ നീക്കം. കോവിഡ്, റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയവ വിദേശ വ്യാപാരത്തില്‍ വലിയ പ്രതിസന്ധികല്‍ സൃഷ്ടിച്ചിരുന്നു. സാധാരണ രീതിയില്‍ 5 വര്‍ഷമോ അതിന് മുകളിലോ നീണ്ടുനില്‍ക്കുന്ന നയങ്ങളാണ് രാജ്യം സ്വീകരിക്കുന്നത്. നിലവില്‍ പിന്തുടരുന്ന നയം 2015 ഏപ്രില്‍ ഒന്നിന് നിലവില്‍ വന്നതാണ്.
2024ല്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള കേന്ദ്രത്തിന്റെ നീക്കമായി ഇതിനെ വിലയിരുത്തുന്നവര്‍ ഉണ്ട്. അതേ സമയം സാഹചര്യങ്ങള്‍ക്കനുസരിച്ച് നയങ്ങളില്‍ മാറ്റം വരുത്താന്‍ ഈ രീതി ഉപകരിക്കും.

X
Top