ഇന്ത്യയിൽ ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; 96 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം ◆ ഇന്ത്യയിലേക്ക് തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന ◆ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; 8284 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇനി തീരുവയില്ല ◆ ഉത്സവ സീസണില്‍ വിമാന യാത്രാ നിരക്കുകള്‍ കുത്തനെ ഉയരുന്നു ◆ ആഗോള കണ്ടെയ്‌നര്‍ ചരക്കുകൂലിയിലുണ്ടായത് 130% വര്‍ധന ◆

വാറ്റ് കുടിശിക: ജിഎസ്ടി നിയമം തടസമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ജിഎസ്ടി നിലവിൽവന്നെങ്കിലും വാറ്റ് നിയമപ്രകാരമുള്ള മുൻകാലങ്ങളിലെ നികുതികുടിശിക പിരിച്ചെടുക്കാൻ സർക്കാരിന് തടസമില്ലെന്ന് ഹൈക്കോടതി.

സർക്കാരിന് ഇതിന് കഴിയുമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ വിവിധ വ്യാപാരസ്ഥാപനങ്ങൾ നൽകിയ അപ്പീലുകൾ തള്ളിയാണ് ജസ്റ്റിസ് എസ്.വി.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ വിധി.

2017ലാണ് ജി.എസ്.ടി നിലവിൽവന്നത്. തുടർന്ന് സംസ്ഥാനങ്ങളിലെ നിയമം ഇതുമായി ഒത്തുപോകുന്നില്ലെങ്കിൽ വ്യക്തതവരുത്തി നടപടിയെടുക്കാൻ ഒരുവർഷത്തെ സമയവും അനുവദിച്ചിരുന്നു. ഇതിനുശേഷവും സർക്കാർ വാറ്റ് നിയമപ്രകാരമുള്ള നികുതികുടിശികയ്ക്ക് നോട്ടീസ് നൽകുന്നത് നിയമപരമല്ലെന്നായിരുന്നു വ്യാപാരികളുടെ വാദം.

നേരത്തെ ഹർജിയിലും ഇതേ വാദംതന്നെയാണ് ഉന്നയിച്ചിരുന്നത്. എന്നാൽ സർക്കാരിന് ഈ ബാദ്ധ്യത ഈടാക്കാനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡിവിഷൻബെഞ്ച് അപ്പീലുകൾ തള്ളുകയായിരുന്നു.

ജിഎസ്ടി നിലവിൽ വന്നശേഷം വാറ്റ് പ്രകാരമുള്ള നികുതികുടിശിക ഈടാക്കാൻ സർക്കാർ നോട്ടീസ് നൽകിയതിനെതിരെയാണ് വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചത്.

X
Top