ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

വിദേശ എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ട് ലിസ്റ്റ് ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുമതി

മുംബൈ:   ഇന്ത്യന്‍ കമ്പനികള്‍ക്ക് അവരുടെ ഓഹരികള്‍ നേരിട്ട് വിദേശ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാം.ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ ടെക് (ഗിഫ്റ്റ്) സിറ്റിയിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ (ഐഎഫ്എസ്സി) വഴിയാണിത്. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.

ലിസ്റ്റുചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ കമ്പനികളെ ഐഎഫ്എസ്സി എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ട് ലിസ്റ്റുചെയ്യാന്‍  സര്‍ക്കാര്‍ അനുവദിക്കുന്നു. ഈ തീരുമാനം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സീതാരാമന്‍ മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു. ഇത് ആഗോള മൂലധനത്തിലേക്കുള്ള പ്രവേശനം സുഗമമാക്കും.

മാത്രമല്ല ഇന്ത്യന്‍ കമ്പനികളുടെ മികച്ച മൂല്യനിര്‍ണ്ണയത്തിന് കാരണമാവുകയും ചെയ്യും. വിദേശത്ത് നേരിട്ട് ലിസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നീക്കം.

2020 മെയ് മാസത്തിലും സമാന തീരുമാനം കൈകൊണ്ടിരുന്നു. എന്നാല്‍ നടപടി മുന്നോട്ടുപോയില്ല. അതിനായി നിയമമോ ചട്ടക്കൂടോ സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നില്ല.

X
Top