ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

വോഡഫോൺ ഐഡിയയുടെ ഓഹരികൾ സർക്കാർ ഏറ്റെടുക്കും

മുംബൈ: കമ്പനിയുടെ ഓഹരി വില 10 രൂപയോ അതിൽ കൂടുതലോ ആയി സ്ഥിരത കൈവരിക്കുന്നതോടെ കടക്കെണിയിലായ വോഡഫോൺ ഐഡിയയുടെ ഓഹരികൾ സർക്കാർ ഏറ്റെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വോഡഫോൺ ഐഡിയയുടെ (VIL) ബോർഡ് സർക്കാരിന് 10 രൂപ തുല്യ മൂല്യത്തിൽ ഓഹരികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഏറ്റെടുക്കൽ തുല്യ മൂല്യത്തിൽ നടക്കണമെന്ന് സെബിയുടെ ഒരു മാനദണ്ഡമുള്ളതിനാൽ വിഐഎല്ലിന്റെ ഓഹരികൾ 10 രൂപയോ അതിൽ കൂടുതലോ ആയി സ്ഥിരത കൈവരിക്കുന്നതിന് ശേഷം സർക്കാർ ഓഹരി ഏറ്റെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. ഏപ്രിൽ 19 മുതൽ വിഐഎൽ ഓഹരികൾ 10 രൂപയിൽ താഴെയാണ് വ്യാപാരം നടത്തുന്നത്. അതേസമയം വെളളിയാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 1.04 ശതമാനം ഉയർന്ന് 9.70 രൂപയിലെത്തി.

വോഡഫോൺ ഐഡിയയുടെ ഓഹരി ഏറ്റെടുക്കാനുള്ള നിർദ്ദേശത്തിന് ജൂലൈയിൽ ധനമന്ത്രാലയം അനുമതി നൽകിയിരുന്നു. കടക്കെണിയിലായ വോഡഫോൺ ഐഡിയ (VIL) പലിശ ഇനത്തിൽ സർക്കാരിന് നൽകേണ്ട ഏകദേശം 16,000 കോടി രൂപ ഓഹരിയായി പരിവർത്തനം ചെയ്യാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇത് കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ ഏകദേശം 33 ശതമാനം വരും.

കുടിശ്ശികയുള്ള പലിശ തുക ഇക്വിറ്റിയായി പരിവർത്തനം ചെയ്യാനുള്ള ഓപ്ഷൻ ടെലികോം ഓപ്പറേറ്റർമാർക്ക് സർക്കാർ നൽകിയിരുന്നു. നിലവിൽ കമ്പനിയുടെ മൊത്തം മൊത്ത കടം 1,99,080 കോടി രൂപയാണ്. തുകയിൽ 1,16,600 കോടി രൂപയുടെ മാറ്റിവെച്ച സ്പെക്‌ട്രം പേയ്‌മെന്റ് ബാധ്യതകളും 15,200 കോടി രൂപയുടെ എജിആർ ബാധ്യതയും സർക്കാരിന് നൽകാനുള്ള 67,270 കോടി രൂപയും ഉൾപ്പെടുന്നു.

X
Top